റാസല്‍ഖൈമ-ഷാര്‍ജ ഇത്തിഹാദ് റെയില്‍പാത നിര്‍മാണം ദ്രുതഗതിയില്‍
ഷാര്‍ജ: യു.എ.ഇയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നാഴികക്കല്ലായ ഇത്തിഹാദ് റെയില്‍പദ്ധതിക്കു കീഴില്‍ റാസല്‍ഖൈമ-ഷാര്‍ജ പാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അബുദാബി അല്‍ വത്തന്‍ കൊട്ടാരത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍മാണ പുരോഗതി വിലയിരുത്തി.
രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസന ഭൂപടത്തില്‍ വലിയ പരിഷ്‌കരണമായിരിക്കും ഇത്തിഹാദ് റെയില്‍ പ്രൊജക്‌റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ 11 വന്‍ നഗരങ്ങളേയും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളേയും ഏഴ് ചരക്ക് കയറ്റുമതി-ഇറക്കുമതി കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍ പ്രോജക്റ്റ്.
പദ്ധതിയുടെ 75 ശതമാനം പൂര്‍ത്തിയായതായി കഴിഞ്ഞ മെയ് മാസത്തില്‍ ഇത്തിഹാദ് റെയില്‍ അറിയിച്ചിരുന്നു. രണ്ട് ഘട്ടങ്ങളാക്കി തിരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. രണ്ടാം ഘട്ടത്തില്‍ നാല് പദ്ധതികളാണുള്ളത്. ഇവയില്‍ പലതും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തിലാണ് ഷാര്‍ജ-റാസല്‍ഖൈമ പാത ഉള്‍പ്പെടുന്നത്. ഇത്തിഹാദ് റെയില്‍ പാത പടിഞ്ഞാറന്‍ ഫുജൈറയിലെ ഗുവൈഫ വരെ നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."