വീടിന്റെ ആധാരം പണയംവെച്ച് ലോകംചുറ്റാനിറങ്ങി; ഇ ബുള്‍ജറ്റ് സഹോദരങ്ങളുടെ ആദ്യ യാത്ര ഇങ്ങനെ
രണ്ടു ദിവസത്തിനകം സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഇ ബുള്ജറ്റിനെക്കുറിച്ചാണ്. ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും ഇ ബുള്‍ജറ്റ് വ്ളോഗേഴ്സാണ്.
കണ്ണൂരില്‍ നിന്നുള്ള രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് ടെംബോ ട്രാവലറില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സഞ്ചരിച്ച് വാന്‍ ഓഫ് ലൈഫ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലാണ് ഇ ബുള്‍ജെറ്റ്. സഹോദരങ്ങളായ എബിനും ലിബിനും ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമായി നിരവധി ഫോളോവേഴ്സുണ്ട്. യൂട്യൂബില്‍ കേരളത്തിനകത്തും പുറത്തുമായി 1.73 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട്. മിക്ക വിഡിയോയും ട്രന്റിങുമാണ്.
സാധാരണക്കാരില്‍ നിന്ന് സാധാരണക്കാരായ ഇവര്‍ വാഹനത്തെ വീടാക്കി മാറ്റിയാണ് ലോകം ചുറ്റാനിറങ്ങുന്നത്. കൊവിഡ് കാലത്തും നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ആരുമായും അത്ര ഇടപഴകാതെ തന്നെയായിരുന്നു യാത്ര.
2019ലായിരുന്നു ഇവയ്ക്കെല്ലാം തുടക്കം കുറിച്ചത്.ആഢംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ച് ഇരുവരും ലോകം ചുറ്റാന്‍ ഇറങ്ങുകയായിരുന്നു.
വീടിന്റെ ആധാരം പണയം വച്ചായിരുന്നു ആദ്യയാത്ര. ഉറക്കവും,വിശ്രമവും എല്ലാം ഇഷ്ടത്തിനനുസരിച്ച് ചെയ്യാമെന്ന് കരുതിയാണ് ഇരുവരും വാനില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയത്. അതിനേക്കാളേറെ ചിലവും കുറവ്. വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കും മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ എന്ന് കരുതി.
വാനില്‍ നിന്ന് പിന്നീട് ടെംബേം ട്രാവലറിലേക്കായി ഇരുവരുടേയും യാത്ര. ഫോളോവേഴ്സില്‍ നിന്ന് ലഭിച്ച പണവും യൂട്യൂബ് വരുമാനവുമാണ് പുതിയ വാഹനം വാങ്ങുന്നതിന് സഹായിച്ചത്. യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. യൂട്യൂബ് ഫോളോവേഴ്സ് കൂടിയതോടെ ലഭിക്കുന്ന വരുമാനം യാത്രകള്‍ക്ക് ആവേശമാക്കുകായാണ്. പിന്നീട് വാഹനം മോഡിഫിക്കേഷന് ചെയ്തു. നെപ്പോളിയന് എന്ന് പേരിട്ട ട്രാവലര്‍ കാരവാന് രൂപത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."