എസ് ഐ സി റിയാദ് മർഹൂം വാവാട് കുഞ്ഞിക്കോയ ഉസ്താദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു
റിയാദ്: പ്രഗത്ഭ സൂഫി വര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടെ പേരിൽ സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് കമ്മിറ്റി അനുസ്മരണവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു. ദഅവാ സെൽ നടത്തി വരാറുള്ള ദ്വൈവാര ക്ലാസ്സിനോടനുബന്ധിച്ച് നടന്ന പരിപാടി എസ് ഐ സി റിയാദ് ട്രഷറർ റസാഖ് വളക്കൈ ഉദ്ഘാടനം ചെയ്തു. വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി.
കേരളക്കരയിലെ നാനാ തുറയിലുള്ള അനേകം ആളുകൾക്ക് ആത്മീയ സംസ്കരണത്തിന് വഴി തെളിയിച്ച തലയെടുപ്പുള്ള ഒരു പണ്ഡിത ശ്രേഷ്ഠരും ഇഖ്‌ലാസ് കൊണ്ടും എളിമ കൊണ്ടും തഖ്‌വയിലൂന്നിയ തന്റെ ജീവിതം കൊണ്ടും സമൂഹത്തിന് ഇസ്‌ലാം എന്താണെന്ന് കാണിച്ചു കൊടുത്ത വലിയ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു വാവാട് ഉസ്താദ്. ലാളിത്യം ജീവിതരീതിയാക്കി അദ്കാറുകളിലൂടെ ജീവിത സംസ്കരണത്തിന്റെ ഉന്നത പാന്ഥാവിലേക്ക് മുന്നേ നടന്ന ഒരു മഹാ മനീഷിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും അനുസ്മരിച്ച് പ്രസംഗിച്ച എൻ സി മുഹമ്മദ് ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, മുജീബ് ഫൈസി മമ്പാട് എന്നിവർ പറഞ്ഞു.
ഉമർ ഫൈസി സ്വാഗതം ആശംസിച്ച സംഗമത്തിൽ അബൂബക്കർ ഫൈസി വെള്ളില, മഷ്ഹൂദ് കൊയ്യോട്, മൻസൂർ വാഴക്കാട്, ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, കുഞ്ഞിപ്പ തവനൂർ, ഫാസിൽ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."