ഇംഗ്ലണ്ട് വിജയവഴിയില്‍; ബംഗ്ലാദേശിനെ തകര്‍ത്തത് 137 റണ്‍സിന്
ഇംഗ്ലണ്ട് വിജയവഴിയില്‍; ബംഗ്ലാദേശിനെ തകര്‍ത്തത് 137 റണ്‍സിന്
ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായി. 66 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 76 റണ്‍സെടുത്ത ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
64 പന്തുകള്‍ നേരിട്ട മുഷ്ഫിഖുര്‍ നാല് ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. തന്‍സിദ് ഹസന്‍ (1), നജ്മുള്‍ ഹുസൈന്‍ ഷാന്റോ (0), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (1), മെഹ്ദി ഹസന്‍ മിറാസ് (8) എന്നിവരെല്ലാം തീര്‍ത്തും പരാജയമായപ്പോള്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങി 39 റണ്‍സെടുത്ത തൗഹിദ് ഹൃദോയ് ഭേദപ്പെട്ട പ്രകടനം നടത്തി. മഹെദി ഹസന്‍ (14), ഷോരിഫുള്‍ ഇസ്ലാം (12), ടസ്‌കിന്‍ അഹമ്മദ് (15) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
43 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് മലാന്റെ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."