HOME
DETAILS

നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും

  
backup
November 10 2022 | 04:11 AM

kerala-trial-in-actress-assault-case-to-restart-today

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നടപടികള്‍ പുനരാരംഭിക്കുന്നത്. ഇന്ന് രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സമന്‍സ് അയച്ചിരുന്നു.

സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബര്‍ ആറു വരെ വിസ്തരിക്കേണ്ടവരുടെ പട്ടികയാണ് തയാറായിട്ടുള്ളത്.

നടി മഞ്ജു വാര്യര്‍, കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ എന്നിവരെ നേരത്തേ വിസ്തരിച്ചെന്ന സാങ്കേതിക കാരണത്താല്‍ തല്‍ക്കാലം വിസ്തരിക്കില്ല. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കി പ്രതിഭാഗത്തിന്റെകൂടി വാദം കേട്ടശേഷമേ തീരുമാനമെടുക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് നോട്ടിസ് അയക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. നേരത്തെ നല്‍കിയ നോട്ടിസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  a month ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  a month ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  a month ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  a month ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  a month ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  a month ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  a month ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  a month ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  a month ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  a month ago