HOME
DETAILS

ഷാര്‍ജ അന്താരാഷ്ട്ര-പുസ്തകോത്സവം:'ഗള്‍ഫ് സത്യധാര പവലിയന്‍' ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

  
backup
October 27 2023 | 11:10 AM

sharja-book-festival-73469283749823

ഷാര്‍ജ അന്താരാഷ്ട്ര-പുസ്തകോത്സവം:'ഗള്‍ഫ് സത്യധാര പവലിയന്‍' ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

ഷാര്‍ജ:'ഞങ്ങള്‍ പുസ്തകങ്ങള്‍ സംസാരിക്കുന്നു' എന്ന സന്ദേശത്തില്‍ നവംബര്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് സത്യധാര' പവലിയന്‍ ശ്രദ്ധേയമാക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

ലോകത്തിലെ മുഴുവന്‍ വായന പ്രേമികളെയും വിരുന്നൊരുക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ലോകോത്തര പ്രസാധകരുടെ സാന്നിധ്യം കൊണ്ടും മറ്റു ഒട്ടേറെ പുതുമകളുമായി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വായന ലോകത്തിനു കൈമാറുകയും ചെയ്യുന്ന പുസ്തകോത്സവത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി 'ഗള്‍ഫ് സത്യധാര'യുടെ പവലിയന്‍ മലയാളി വായനക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവാറുണ്ട്.

ഗള്‍ഫ് മേഖലയില്‍ ആദ്യമായി കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കിയ പ്രസിദ്ധീകരണമായ ഗള്‍ഫ് സത്യധാര മാസിക പ്രവാസികള്‍ക്കിടയില്‍ ഈ കാലയളവില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.വിവര സാങ്കേതിക ഉപകരണങ്ങളുടെ ആധിക്യത്തിലും വായനയുടെ സ്വാധീനം നില നിര്‍ത്താനും ധര്‍മ്മം മറന്ന ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ നന്മകളുടെ വഴികളെ കാണിക്കാനും വിശിഷ്യ പ്രവാസികളുടെ ദൈനം ദിന ജീവിതത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്തുകൊണ്ടാണ് സത്യധാരയുടെ ഓരോ പതിപ്പും പുറത്തിറക്കുന്നത്.

പുസ്തക പ്രസാധക രംഗത്തേക്കു പ്രവേശിക്കുന്ന ഗള്‍ഫ് സത്യധാരയുടെ നാല് മികച്ച പുസ്തകങ്ങള്‍ ഈ വര്‍ഷം പ്രമുഖരുടെ സാനിധ്യത്തില്‍ പ്രകാശിതമാവും. കൂടാതെ കേരളത്തിലെ മികച്ച പ്രസാധകരുടെ പുസ്തകങ്ങളും ഈ വര്‍ഷത്തെ പവലിയന്‍ ലഭ്യമാവും. ഇന്ത്യന്‍ പവലിയനില്‍ മലയാളി വായനക്കാരുടെ ഇഷ്ടകേന്ദ്രമാവുന്ന ഗള്‍ഫ് സത്യധാര പവലിയന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ മത സാഹിത്യ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു

സയ്യിദ് ഷുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്തഫ മാഷ് മുണ്ടുപാറ ഉല്‍ഘാടനം ചെയ്തു പ്രചാരണ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി.ശറഫുദ്ധീന്‍ ഹുദവി റസാഖ് വളാഞ്ചേരി സി. സി. മൊയ്തു സാഹിബ് , അഷ്‌റഫ് ദേശമംഗലം ഫൈസല്‍ പയ്യനാട് ശംസുദ്ധീന്‍ കൈപ്പുറം, ഇബ്രാഹിം ഓ. കെ ശാക്കിര്‍ ഫറോക് ,സി. എ. ഷാഫി മാസ്റ്റര്‍,സഫീര്‍ ജാറംകണ്ടി അബ്ദുല്‍ കാദിര്‍ , ഷഫീഖ് വയനാട് , അഫ്‌സല്‍ കോഴിക്കോട് , ഷമീര്‍ കല്ലായി ,തുടങ്ങി സംസ്ഥാന ജില്ലാ ഏരിയ നേതാക്കള്‍ പങ്കെടുത്തു.അബ്ദുല്ല ചേലേരി സ്വാഗതവും ഹകീം. ടി. പി. കെ. നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago