HOME
DETAILS

റീ കൗണ്ടിങ്, അര്‍ധ രാത്രി വരെ നാടകീയ രംഗങ്ങള്‍; ഒടുവില്‍ കേരള വര്‍മ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്

  
backup
November 02, 2023 | 5:57 AM

kerala-varma-vollege-recounting-chairman-position-for-sfi

റീ കൗണ്ടിങ്, അര്‍ധ രാത്രി വരെ നാടകീയ രംഗങ്ങള്‍; ഒടുവില്‍ കേരള വര്‍മ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്

തൃശൂര്‍: കേരളവര്‍മ കോളജില്‍ അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐക്ക്. വോട്ടെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ വിജയിച്ചെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ വിജയിക്കുകയായിരുന്നു.

കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896ഉം എസ്.എഫ്.ഐക്ക് 895ഉം വോട്ടുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ റീകൗണ്ടിങ് നടത്തിയപ്പോള്‍ എസ്.എഫ്.ഐ ജയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. റീകൗണ്ടിങ് നടത്തിയത് ഇടത് അനുകൂല അധ്യാപകരാണെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടമറിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

റീ കൗണ്ടിങ് നടത്തുന്നതിനിടെ രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതോടെ വൈദ്യുതിയില്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീക്കുട്ടൻ അധ്യാപകർക്ക് മുന്നിലെത്തി. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യുവും രംഗത്തെത്തിയതോടെ കോളജിൽ സംഘർഷാവസ്ഥയുണ്ടായി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ

Kerala
  •  4 days ago
No Image

ഇങ്ങനെയൊരു താരം ഇന്ത്യയിൽ ആദ്യം; പുതു ചരിത്രം കുറിച്ച് പടിക്കൽ

Cricket
  •  4 days ago
No Image

വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

crime
  •  4 days ago
No Image

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  4 days ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  4 days ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി; ഐഎസ്എൽ പുതിയ സീസണിന്റെ തീയതി പുറത്തുവിട്ടു

Football
  •  4 days ago
No Image

മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്

Football
  •  4 days ago
No Image

മട്ടാഞ്ചേരിയുടെ ചരിത്രത്തിലും കളമശ്ശേരിയുടെ തുടക്കത്തിലും അടയാളപ്പെടുത്തിയ പേര്; ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Kerala
  •  4 days ago
No Image

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

Kerala
  •  4 days ago