HOME
DETAILS

ഇൻ്റർനെറ്റുംയഹോവയുടെ സാക്ഷികളും

  
backup
November 05 2023 | 17:11 PM

the-internet-and-jehovahs-witnesses

എ.പി.കുഞ്ഞാമു

ഇൻ്റർനെറ്റ് നോക്കിയാണ് മൂന്നുപേർക്ക് മരണവും ഒട്ടേറെപ്പേർക്ക് പരുക്കുകളും സമ്മാനിച്ച കളമശേരിയിലെ ബോംബു സ്ഫോടനം സാധ്യമാക്കിയത് എന്ന് ഡൊമിനിക്ക് മാർട്ടിൻ. ഒട്ടേറെ മുന്നൊരുക്കങ്ങൾ ആവശ്യമായ ഈ സങ്കീർണപ്രക്രിയ ഒരു ഇൻ്റർനെറ്റ് കണക്ഷനും രണ്ടു കുപ്പി പെട്രോളുംകൊണ്ട് മാർട്ടിനു സാധിക്കുമോ എന്നാണ് പൊലിസ് ആലോചിച്ച് വിയർക്കുന്നത്. പക്ഷേ ഇൻ്റർനെറ്റ് ഉപയോഗിച്ച് ഓരോരുത്തരും ചെയ്തുകൂട്ടുന്ന സംഗതികളാലോചിച്ചാൽ മാർട്ടിനെപ്പോലെയൊരാൾക്ക് ഇതു സാധിച്ചുകൂടെന്നില്ലെന്ന് പറയേണ്ടിവരും.

എത്ര പേരാണ് ഇക്കാലത്ത് ഇന്റർനെറ്റ് പഠനം വഴി കേക്കുണ്ടാക്കുന്നതും വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതും ഭാഷകൾ സ്വായത്തമാക്കുന്നതുമാക്കെ! വ്യായാമ പരിശീലനത്തിനും പാട്ടു പഠിത്തത്തിനുമെല്ലാം ഇന്റർനെറ്റിൽ വകുപ്പുണ്ട്. നെറ്റോക്രസിയുടെ കാലമാണിതെന്ന് ചുരുക്കം. അപ്പോൾ പിന്നെ ഇൻ്റർനെറ്റ് എന്ന ദൈവം മാർട്ടിനെ പ്രസാദിപ്പിച്ചു എന്ന് കരുതുന്നതിലെന്ത് കുഴപ്പം?
ഇൻ്റർനെറ്റാണ് പുതിയ കാലത്തിന്റെ ദൈവമെന്ന് പറഞ്ഞത് ഇപ്പോഴും ജീവിച്ചിരിപ്പുള്ള ഒരു സ്വീഡിഷ്‌ ചിന്തകനാണ്. തമാശ പറഞ്ഞതൊന്നുമല്ല മൂപ്പർ.

കാര്യമായിത്തന്നെയാണ് ഈ ആലോചനയെ അദ്ദേഹം ലോകസമക്ഷം അവതരിപ്പിക്കുന്നത്. സൂര്യ ചന്ദ്രന്മാരെയും ഇടിമിന്നൽ പോലെയുള്ള പ്രതിഭാസങ്ങളെയുമായിരുന്നു പ്രാചീന കാലത്ത് മനുഷ്യർ ദൈവമെന്ന് കരുതി ആരാധിച്ചത്. എല്ലാ മത പ്രവാചകരും സർവവ്യാപിയായ ദൈവത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്തിനും ശേഷിയുള്ള ദൈവം. ഈ സർവവ്യാപിയായ സാന്നിധ്യവും എന്തും ചെയ്യാനുള്ള ശേഷിയുമാണ് ദൈവത്തിന്റെ സവിശേഷ ഗുണമെങ്കിൽ എന്തുകൊണ്ട് പുതിയ കാലത്തെ ദൈവം ഇൻ്റർനെറ്റായിക്കൂടാ? ഇൻ്റർനെറ്റിനെ ദൈവമായി കണക്കാക്കുന്ന മതമാണ് സിന്തിയിസം(Syntheism).

ഈ മതത്തിന്റെ പ്രവാചകനും പ്രചാരകനുമാണ് അറിയപ്പെട്ട സംഗീതജ്ഞനും അരാജകവാദത്തിന്റെ അപ്പോസ്തലനുമായ അലക്സാണ്ടർ ബാർഡ്. നെറ്റാണ് സകലതുമെന്ന് കരുതുന്ന ബാർഡിനെ ശരിവച്ചിരിക്കുകയാണ് അതിന്റെ സാധ്യതകളെ കൊടുംക്രൂരതക്കു വേണ്ടി ഉപയോഗപ്പെടുത്തിയ മാർട്ടിൻ.
1961 മാർച്ച് 12നു സ്വീഡനിലെ മെഡെവി എന്ന പ്രദേശത്താണ് ബാർഡിന്റെ ജനനം. ആംസ്റ്റർഡാമിലും അമേരിക്കയിലും പഠിച്ച അദ്ദേഹം ലൈംഗികത്തൊഴിൽ ചെയ്താണ് പഠനത്തിനു പണം കണ്ടെത്തിയത്. തികഞ്ഞ അരാജകവാദിയായ അദ്ദേഹം സാമ്പത്തികശാസ്ത്രവും തത്വചിന്തയും സാമൂഹിക സിദ്ധാന്തങ്ങളുമൊക്കെ പഠിച്ചുവെങ്കിലും പോപ് ഗായകനായിട്ടാണ് ജീവിത വിജയം നേടിയത്.

ലൈംഗിക സ്വാതന്ത്ര്യത്തിനും മയക്കുമരുന്നുപയോഗത്തിനും വേണ്ടിയൊക്കെ വാദിച്ച അദ്ദേഹം അരാജകവാദികളായ ചെറുപ്പക്കാരുടെ ആരാധനാപാത്രമായി. അദ്ദേഹം സ്ഥാപിച്ച ആർമി ഓഫ് ലവേഴ്സ് എന്ന സംഗീത ബ്രാൻഡ് സ്വവർഗാനുരാഗികൾക്കിടയിൽ തരംഗം സൃഷ്ടിച്ചു. ഈ ജനസമ്മതി രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. നിയമവ്യവസ്ഥയെ ലംഘിക്കുക എന്ന ആശയങ്ങൾ ഉദ്ഘോഷിക്കുന്ന ലിബെറാറ്റി, പൈറേറ്റ് പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളിലായിരുന്നു ബാർഡ് പ്രവർത്തിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾക്കെതിരായിരുന്നു ബാർഡ് എപ്പോഴും.


മനുഷ്യനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അധികാരവ്യവസ്ഥകളെ ഇൻ്റർനെറ്റ് നിരാകരിക്കുന്നുവെന്നും ഇൻ്റർനെറ്റ് സാമൂഹിക ജീവിതത്തിൽ പ്രബലമാവുന്നതോടെ നിയന്ത്രണങ്ങൾ അപ്രത്യക്ഷമാവുമെന്നും അതോടെ അരാജകവാദം അരങ്ങുവാഴുമെന്നും ബാർഡും കൂട്ടരും വിശ്വസിക്കുന്നു. അരാജകവാദം വാഴുന്ന ലോകത്തിന്റെ ദൈവമാണ് ഇൻ്റർനെറ്റ്. ഈ ദൈവത്തിന്റെ കൈകൾ കൊണ്ട് വ്യവസ്ഥയെ അട്ടിമറിക്കുകയായിരുന്നില്ലേ ഡൊമിനിക്ക് മാർട്ടിൻ?


ദൈവരാജ്യം വരാൻ


അലക്സാണ്ടർ ബാർഡ് ഇൻ്റർനെറ്റിനെ ദൈവമാക്കി വാഴിക്കുമ്പോൾ ദൈവരാജ്യം വരാൻ വേണ്ടി ഉറക്കമൊഴിക്കുന്നവരാണ് യഹോവയുടെ സാക്ഷികൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ഉടലെടുത്ത ഒരു ക്രിസ്തീയ സുവിശേഷ സമൂഹമാണ് യഹോവയുടെ സാക്ഷികൾ. പക്ഷേ അവർ ക്രിസ്ത്യാനികളെപ്പോലെ പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന ത്രിയേകത്വ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല. കുരിശിനെ വാഴ്ത്തുന്നില്ല. ഈസ്റ്ററും ക്രിസ്തുമസും ആഘോഷിക്കുന്നില്ല. 1872ൽ അമേരിക്കയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ്‌ സ്വദേശിയായ ക്രിസ്ത്യൻ സയണിസ്റ്റായിരുന്ന ചാൾസ് ടാസെ റസലാണ് ഈ സമൂഹം സ്ഥാപിച്ചത്. ഇപ്പോൾ ന്യൂയോർക്കിലെ വാർവിക്കിലാണ് സംഘടനയുടെ ആസ്ഥാനം.

ഏതാണ്ട് തൊണ്ണൂറുലക്ഷത്തോളം പേർ ഈ വിശ്വാസ സമൂഹത്തിന്റെ ഭാഗമായുണ്ട്. ഇന്ത്യയിൽ 57000 പേരിലധികം യഹോവാ സാക്ഷികളുണ്ട്. ഇവരിൽ 15000 പേരും കേരളത്തിലാണ്. എന്നാൽ ഇതര ക്രിസ്തീയ വിഭാഗങ്ങൾ ഇവരെ ക്രിസ്ത്യാനികളായി കണക്കാക്കുന്നില്ല. തങ്ങൾ യേശുക്രിസ്തുവിന്റെ അനുയായികളാണെന്ന് അതിൽ തങ്ങൾക്കഭിമാനമേയുള്ളു എന്ന് യഹോവാ സാക്ഷികൾ പറയുമെങ്കിലും.
തങ്ങളാണ് നിത്യജീവിതത്തിൽ യേശുവിനെ പിന്തുടരുന്നത് എന്ന് യഹോവാസാക്ഷികൾ ഉറപ്പിച്ചുപറയുന്നു.

യഹോവയാണ് അവരുടെ ദൈവം. യേശു ദൈവപുത്രനുമാണ്. ദൈവരാജ്യം ഉടൻ ആസന്നമാവുമെന്നും അന്തിമ യുദ്ധത്തിനുശേഷം വരാനിരിക്കുന്ന ഈ ദൈവരാജ്യത്തിൽ അവിശ്വാസികൾക്ക് സ്ഥാനമില്ലെന്നും കരുതുന്ന സാക്ഷികൾ പക്ഷേ മരണാനന്തര നരകത്തിൽ വിശ്വസിക്കുന്നില്ല.
അലക്സാണ്ടർ ബാർഡിൻ്റേതെന്നപോലെ ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞ ജീവിതമാണ് യഹോവാസാക്ഷികളുടെ സ്ഥാപകനായ ചാൾസ് റസലിന്റേതും. ബൈബിൾ സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് എന്ന റസലിന്റെ പ്രസ്ഥാനത്തിൽ നിന്നാണ് പിൽക്കാലത്ത് യഹോവയുടെ സാക്ഷികൾ എന്ന മതസമൂഹമുണ്ടായത്. അത് 1931ൽ റസലിന്റെ മരണശേഷമാണ്.

നേതൃതർക്കമുണ്ടായപ്പോൾ സംഘടന പലവിഭാഗങ്ങളായി പിരിയുകയും ജെ.എഫ് റതർ ഫോഡ് തന്റെ വിഭാഗത്തിന് യഹോവയുടെ സാക്ഷികളെന്ന് പേരിടുകയും ചെയ്തു. ഇക്കൂട്ടരാണ് പ്രബലം.


ലോകാവസാനമാണ് യഹോവാസാക്ഷികളുടെ മറ്റൊരു ഉത്കണ്ഠാ വിഷയം. 1914ൽ ലോകമവസാനിച്ച് പുതിയൊരു ദൈവരാജ്യം സ്ഥാപിതമാവുമെന്ന് റസലും ബാർബറുമാക്കെ വിശ്വസിച്ചിരുന്നു. ഈ ലോകം അവസാനിക്കുന്നത് എന്തിന്? യഹോവാസാക്ഷികളുടെ പക്കൽ അതിന് കൃത്യമായ ഉത്തരമുണ്ട്. സാത്താനാണ് ഇപ്പോൾ ലോകം ഭരിക്കുന്നത്. അത് അടിമുടി ദുഷിച്ച ലോകമാണ്. യേശുവിന്റെ പുനരുത്ഥാനത്തിലൂടെ കറുത്തുപോയ ഈ സാത്താന്റെ ലോകത്തെ അലക്കി വെളുപ്പിക്കാനാണ് അവർ പാട് പെടുന്നത്. അതിനുവേണ്ടി ബൈബിളിനെ അവർ സ്വന്തമായ വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കുന്നത്. ഈ വ്യാഖ്യാനമനുസരിച്ച് യഹോവാസാക്ഷികൾ വിഭാവനം ചെയ്യുന്നത് മനുഷ്യന് കാര്യമായ പങ്കൊന്നുമില്ലാത്ത ഒരു ദൈവത്തിന്റെ ലോകമാണ്.

ഈ സങ്കല്പനത്തിൽ രാജ്യത്തിന് അതിരുകളില്ല, പതാകയില്ല, ദേശീയ ബിംബങ്ങളില്ല, ജനങ്ങൾക്ക് ഭരണാധികാരമില്ല. അതുകൊണ്ടാണ് അവർ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാത്തത്. ദേശീയ ഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത്, പട്ടാളത്തിൽ ചേരാത്തത്, തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാത്തത്: ഇതേ പോലെ മതപരമായ ചില വ്യാഖ്യാനങ്ങളും അവർക്കുണ്ട്. രക്തം സ്വീകരിക്കുകയോ ദാനം നടത്തുകയോ ചെയ്യാത്തതിന് അവർ ഇത്തരം ചില വ്യാഖ്യാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം വിലക്കുകളെ ലംഘിക്കുന്നവരും കുറവല്ല. അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഐസൻഹോവർ, പ്രശസ്ത ടെന്നീസ് കളിക്കാരികളായ സെറിനാവില്യംസ്, വീനസ് വില്യംസ് എന്നിവർ ഈ വിശ്വാസ സമൂഹത്തിൽ പെട്ടവരാണ്.
അതി തീവ്രമായ വിശ്വാസ ദാർഢ്യമാണ് യഹോവാസാക്ഷികളുടെ ഒരു മുഖമുദ്ര.

തങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി അവർ ഏതറ്റംവരെയും പോകും. അമേരിക്കയിൽ രാജ്യ താൽപര്യത്തിന്ന് എതിരായിനിന്നു എന്ന കുറ്റം ചുമത്തപ്പെട്ടു ഈ സമൂഹം പല തവണ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കേരളത്തിൽ തന്നെ 1986 ൽ കിടങ്ങൂരിലെ ഒരു സ്കൂളിൽ നിന്ന് ദേശീയഗാനം പാടാൻ വിസമ്മതിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട മൂന്നു കുട്ടികളുടെ പിതാവ് സുപ്രിംകോടതി വരെ പോയാണ് തങ്ങളുടെ മതപരമായ അവകാശം സ്ഥാപിച്ചെടുത്തത്. വി.ജെ ഇമ്മാനുവൽ എന്ന കോളേജധ്യാപകൻ കൊടുത്ത കേസിൽ ഈ കുട്ടികളെ പുറത്താക്കിയത് ഭരണഘടനയുടെ 19 ഉം 25 ഉം വകുപ്പുകളുടെ ലംഘനമാണെന്ന് സുപ്രിംകോടതി വിധിയെഴുതി. മലീമസമായ ലോകത്തിന്റെ സാത്താനിക നിയമങ്ങൾക്ക് തങ്ങൾക്ക് വേണ്ടെന്നാണ് ഈ വിശ്വാസ സമൂഹത്തിന്റെ ദൃഢബോധ്യം.


ഈ ദൃഢബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡൊമിനിക്ക് മാർട്ടിന്റെ പ്രവൃത്തിയേയും വിശകലനം ചെയ്യേണ്ടത്. മാർട്ടിൻ യഹോവാ സാക്ഷിയായിരുന്നു. ദുഷിച്ചുപോയ ലോകത്തിനെതിരായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിശ്വാസി. തന്റെ സംഘടനയും ദുഷിച്ചുപോയി എന്ന വ്യഥ പ്രസ്തുത സംഘടനക്കെതിരായും വിട്ടുവീഴ്ചയില്ലാതെ പെരുമാറാൻ അയാളെ പ്രേരിപ്പിച്ചിരിക്കണം. വിശ്വാസ തീവ്രത അക്രമത്തിലേക്ക് നയിക്കുന്നത് അസാധാരണവുമല്ല.

ക്രിസ്തീയ സമൂഹത്തിൽ ഇത്തരം രഹസ്യ സംഘടനകൾ കുറവല്ലതാനും. യഹോവായുടെ സാക്ഷികളെ മുഖ്യധാരാ ക്രിസ്തീയ വിഭാഗങ്ങൾ അകറ്റിനിർത്തുന്നതിന് അതിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവും സൃഷ്ടിക്കുന്ന ദുരൂഹതകളും വൈചിത്ര്യങ്ങളും തന്നെയായിരിക്കണം കാരണം.

Content Highlights:The Internet and Jehovah's Witnesses



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago