'നിങ്ങളുടെ വീട് ബോംബിട്ട് തകര്‍ക്കും,ഉടന്‍ ഒഴിഞ്ഞു പോകണം; അല്‍ ജസീറ ലേഖകന് ഭീഷണിയുമായി ഇസ്‌റാഈലില്‍ നിന്നും ഫോണ്‍കോള്‍
ഗാസ: ഇസ്‌റാഈല്‍ ഗാസയില്‍ നടത്തുന്ന നരനായാട്ടിനെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് റഫീഖ് മെഹാവിഷിന് ഇസ്‌റാഈലില്‍ നിന്നും ഭീഷണി സന്ദേശം. ഇസ്‌റാഈല്‍ സൈനിക ഉദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകനായ മെഹാവിഷിന് ഭീഷണി സന്ദേശം അറിയിച്ചത്. പ്രദേശത്ത് ബോംബിങ് ആരംഭിക്കുകയാണെന്നും കുടുംബത്തിനൊപ്പം ഇരുപത് മിനിറ്റിനുള്ളില്‍ സ്ഥലം വിടണമെന്നുമായിരുന്നു ഫോണ്‍ കോളിന്റെ ഉള്ളടക്കം.
30ഓളം അംഗങ്ങളാണ് മെഹാവിഷിന്റെ കുടുംബത്തിലുള്ളത്. ഗാസ സിറ്റിയില്‍ നിന്നും അല്‍ ജസീറക്കായി ഇസ്‌റാഈല്‍ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മെഹാവിഷിനെ ഭയപ്പെടുത്താനും നിശബ്ദമാക്കാനും ഉദ്ധേശിച്ചുള്ളതാണ് ഇസ്‌റാഈലിന്റെ നടപടിയെന്നാണ് സംഭവത്തെക്കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights:Your house will be bombed and you must evacuate immediately Al Jazeera correspondent received a threatening phone call from Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."