കേന്ദ്രീയ വിദ്യാലയങ്ങളിൽ 13,404 അധ്യാപക, അനധ്യാപക ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് സുവർണാവസരം
കേന്ദ്രീയ വിദ്യാലയ സംഗതൻ രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ 13,404 അധ്യാപക- അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 26
ഒഴിവുകൾ
- പ്രൈമറി അധ്യാപകർ
- അസിസ്റ്റന്റ് കമ്മീഷണർ
- പ്രിൻസിപ്പൽ
- വൈസ് പ്രിൻസിപ്പൽ
- അധ്യാപകർ: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ1409 (ഹിന്ദി172, ഇംഗ്ലീഷ്158, ഫിസിക്‌സ്135, കെമിസ്ട്രി167, മാത്സ്184, ബയോളജി151, ഹിസ്റ്ററി63, ജിയോഗ്രഫി70, ഇക്കണോമിക്‌സ്97, കൊമേഴ്‌സ്66, കംപ്യൂട്ടർ സയൻസ്142, ബയോടെക്‌നോളജി4).
- ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ 3176 (ഹിന്ദി377, ഇംഗ്ലീഷ്401, സംസ്‌കൃതം245, സോഷ്യൽ സ്റ്റഡീസ്398, മാത്തമാറ്റിക്‌സ്426, സയൻസ്304, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജുക്കേഷൻ435, ആർട്ട് എജുക്കേഷൻ251, വർക്ക് എക്‌സ്പീരിയൻസ് 339).
- ലൈബ്രേറിയൻ
- പിആർടി (സംഗീതം)
- ഫിനാൻസ് ഓഫീസർ
- അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
- അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
- സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
- സ്റ്റെനോഗ്രാഫർ
- ഹിന്ദി പരിഭാഷകർ
(അധ്യാപകർ: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ1409 (ഹിന്ദി172, ഇംഗ്ലീഷ്158, ഫിസിക്‌സ്135, കെമിസ്ട്രി167, മാത്സ്184, ബയോളജി151, ഹിസ്റ്ററി63, ജിയോഗ്രഫി70, ഇക്കണോമിക്‌സ്97, കൊമേഴ്‌സ്66, കംപ്യൂട്ടർ സയൻസ്142, ബയോടെക്‌നോളജി4.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: 3176. (ഹിന്ദി377, ഇംഗ്ലീഷ്401, സംസ്‌കൃതം245, സോഷ്യൽ സ്റ്റഡീസ്398, മാത്തമാറ്റിക്‌സ്426, സയൻസ്304, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജുക്കേഷൻ435, ആർട്ട് എജുക്കേഷൻ251, വർക്ക് എക്‌സ്പീരിയൻസ് 339).
അപേക്ഷാ ഫീസ്:
അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകളിലേക്ക് 2300 രൂപയാണ് അപേക്ഷാ ഫീസ്. പിആർടി, ടിജിടി, പിജിടി, ഫിനാൻസ് ഓഫീസർ, എഇ, ലൈബ്രേറിയൻ, എഎസ്ഒ, എച്ച്ടി എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 1500 രൂപയും എസ്എസ്എ, സ്റ്റെനോ, ജെഎസ്എ എന്നീ തസ്തികകളിലേക്ക് 1200 രൂപയുമാണ് ഫീസ്.
ശമ്പള സ്‌കെയിൽ
പ്രിൻസിപ്പൽ: 78,800 2,09,200 രൂപ
വൈസ് പ്രിൻസിപ്പൽ: 56,100 1,77,500 രൂപ
പിജിടി: 47,600–1,51,100 രൂപ
ടിജിടി: 44,900 1,42,400 രൂപ
ലൈബ്രേറിയൻ: 44,900 1,42,400 രൂപ
അസിസ്റ്റന്റ് (ഗ്രൂപ്പ്ബി): 44,900 1,42,400 രൂപ
പ്രൈമറി ടീച്ചർ/ പ്രൈമറി ടീച്ചർ (മ്യൂസിക്): 35,400 1,12,400 രൂപ
പി.ജി.ടി യോഗ്യത
കുറഞ്ഞത് 50 % മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഡ് അല്ലെങ്കിൽ തത്തുല്യ ബിരുദം
ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം
ടിജിടി യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഡ് അല്ലെങ്കിൽ തത്തുല്യ ബിരുദം
CTET പേപ്പർ പാസായിരിക്കണം
പിആർടി തസ്തികയ്ക്കുള്ള യോഗ്യത
കുറഞ്ഞത് 50% മാർക്കോടെയുള്ള സീനിയർ സെക്കൻഡറി (അല്ലെങ്കിൽ അതിന് തുല്യമായത്) പാസായിരിക്കണം
പ്രാഥമിക വിദ്യാഭ്യാസത്തിൽ 2 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി (അല്ലെങ്കിൽ തത്തുല്യമായത്)
4 വർഷ ബാച്ചിലർ ഓഫ് എലിമെന്ററി എജ്യുക്കേഷൻ (ബി.എൽ.എഡ്) അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി (അല്ലെങ്കിൽ തത്തുല്യമായത്)
2 വർഷത്തെ ഡിപ്ലോമ (സ്‌പെഷ്യൽ എഡ്യുക്കേഷൻ) അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയിരിക്കണം
ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്)
കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ പാസായിരിക്കണം.
ജൂനിയർ സെക്രട്ടേറിയറ്റ് അസി:
പ്ലസ്ടു, കംപ്യൂട്ടർ പരിചയം
സീനിയർ സെക്രട്ടേറിയറ്റ് അസി.:
ബിരുദം. ലോവർ ഡിവിഷൻ ക്ലർക്ക് ആയി, കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പരിചയം
പ്രിൻസിപ്പൽ:
എം.എഡ്/തതുല്യം. മുന്നുമുതൽ എട്ടുവർഷം വരെ പരിചയം
വൈസ് പ്രിൻസിപ്പൽ:
എം.എഡ്/തതുല്യം. രണ്ടുവർഷത്തിലധികം പരിചയം
മ്യൂസിക് ടീച്ചർ:
മ്യൂസികിൽ ബിരുദം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസെടുക്കാൻ അറിയണം
.
ലൈബ്രേറിയൻ:
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
അസി. സെക്ഷൻ ഓഫിസർ:
ബിരുദം. പ്രവർത്തനപരിചയം
സ്റ്റെനോഗ്രാഫർ:
പ്ലസ്ടു
അസി. കമ്മിഷനർ:
എം.എഡ്
ഹിന്ദി ട്രാൻസിലേറ്റർ:
പി.ജി, ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ട്രാൻസിലേഷനിൽ ഡിപ്ലോമ.
ഫിനാൻസ് ഓഫിസർ:
ബികോം. നാലുവർഷത്തെ പരിചയം. അല്ലെങ്കിൽ എം.കോം. മൂന്നുവർഷത്തെ പരിചയം.
അസി. എൻജിനീയർ: സിവിൽ എൻജിനീയറിങിൽ ബിരുദം. രണ്ടുവർഷത്തെ പരിചയം. അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും അഞ്ചവർഷത്തെ പരിചയവും.
തെരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റും അഭിമുഖവും.
എങ്ങിനെ അപേക്ഷിക്കാം
https://www.kvsangathan.nic.in എന്ന വെബ്‌സൈറ്റിൽ കയറിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റിൽ ഉദ്യോഗാർഥി ആഗ്രഹിക്കുന്ന തസ്തികയ്ക്ക് നേരെ ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രത്യക്ഷപ്പെടുന്ന വിൻഡോയിൽ കയറി വൺടൈം രജിസ്‌ട്രേഷൻ നടത്തി ലോഗിൻചെയ്ത് പ്രൊഫൈൽ വിവരങ്ങൾ ചേർക്കുക. തുടർന്ന് കാണുന്ന വിൻഡോയിൽ പേയ്‌മെന്റ് നടപടിയും പൂർത്തിയാക്കുക.
KVS Recruitment 2022: Apply For 13404 Teaching, Non Teaching Posts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."