HOME
DETAILS

ഫ്രാന്‍സില്‍ പരസ്യത്തിന്റെ പേരില്‍ മൈക്രോസോഫ്റ്റിന് ആറ് കോടി യൂറോ പിഴ

  
backup
December 22 2022 | 10:12 AM

60-million-euros-fine-on-microsoft-over-advertising-cookies-in-france2022

പാരിസ്: ഉപയോക്താക്കള്‍ക്ക് പരസ്യ കുക്കികള്‍ (അഡ്വര്‍ടൈസ്‌മെന്റ് കുക്കീസ്) അടിച്ചേല്‍പ്പിച്ചതിന് യു.എസ് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആറ് കോടി യൂറോ പിഴ ചുമത്തിയതായി ഫ്രാന്‍സിന്റെ സ്വകാര്യതാ നിരീക്ഷണ വിഭാഗം അറിയിച്ചു. നാഷനല്‍ കമ്മീഷന്‍ ഫോര്‍ ടെക്‌നോളജി ആന്റ് ഫ്രീഡംസ് (സി.എന്‍.ഐ.എല്‍) 2022ല്‍ ചുമത്തിയ ഏറ്റവും വലിയ പിഴയാണിത്. കുക്കികള്‍ സ്വീകരിക്കുന്നത് പോലെ തന്നെ നിരസിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് സജ്ജീകരിച്ചിട്ടില്ലെന്ന് സി.എന്‍.ഐ.എല്‍ ചൂണ്ടിക്കാട്ടി.

ഉപയോക്താക്കള്‍ സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ കുക്കീസ് അവരുടെ സമ്മതമില്ലാതെ കടന്നുവന്നു. ഈ കുക്കികള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കുക്കികള്‍ എളുപ്പത്തില്‍ നിരസിക്കാന്‍ അനുവദിക്കുന്ന ഒരു ബട്ടണും ഇല്ലെന്നും സ്ഥിരീകരിച്ചു. തകരാര്‍ പരിഹരിക്കാന്‍ കമ്പനിക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. അതുവരെ പ്രതിദിനം 60,000 യൂറോ പിഴ നല്‍കണം.

വെബ് കുക്കികള്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കാത്ത സൈറ്റുകള്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ വര്‍ഷം സി.എന്‍.ഐ.എല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാനമായ ലംഘനങ്ങള്‍ക്ക് സി.എന്‍.ഐ.എല്‍ ഗൂഗിളിനും ഫേസ്ബുക്കിനും യഥാക്രമം 150 മില്യണ്‍, 60 മില്യണ്‍ യൂറോ നേരത്തേ പിഴ ചുമത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യന്റെ 'ആയുസ് അളക്കാനും' ഇനി എഐ; എന്ന് മരിക്കുമെന്നും എഐ പറയും

Kerala
  •  12 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  12 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  12 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  12 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  12 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  12 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  12 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  12 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  12 days ago