HOME
DETAILS

രാജ്യത്തെ വെറുമൊരു ഭൂപടമായി ചിത്രീകരിക്കാനുള്ള  ശ്രമത്തിനെതിരേ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

  
backup
September 30, 2021 | 4:37 AM

45636565-2
 
കാളികാവ്: രാജ്യത്തെ വെറുമൊരു ഭൂപടം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളാന്‍ തയാറാകാത്ത പ്രധാനമന്ത്രിയുടെ നയത്തിനെതിരേ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ജീവല്‍ തുടിപ്പുള്ള സംസ്‌കാര ഭൂമിയാണ്. സവര്‍ക്കറെ അംഗീകരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജനങ്ങളുടെ പിന്തുണ വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 
മലപ്പുറം കാളികാവില്‍ ഹിമ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡയാലിസിസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.പി അബ്ദുസമദ് സമദാനി എം.പി രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീന്‍ ഫൈസി പുത്തനഴി, ഹിമ ജന. സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, പി.കെ സലാം ഫൈസി സംസാരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  3 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  3 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  3 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  3 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  3 days ago