HOME
DETAILS

'സംഘി ചാൻസലര്‍ വാപസ് ജാവോ'; ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും, സമരത്തിനൊരുങ്ങി എസ്എഫ്ഐ, ബാനറുകൾ ഉയർന്നു

  
backup
December 16 2023 | 03:12 AM

governor-today-at-calict-university-sfi-protest

'സംഘി ചാൻസലര്‍ വാപസ് ജാവോ'; ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും, സമരത്തിനൊരുങ്ങി എസ്എഫ്ഐ, ബാനറുകൾ ഉയർന്നു

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എത്തും. കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലിനിൽക്കേയാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. മൂന്ന് ദിവസം കാമ്പസിലെ വി.വി.ഐ.പി ഗസ്റ്റ് ഹൗസിൽ ഗവർണർ താമസിക്കും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് ഗവർണറുടെ സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.

വൈകിട്ട് 6.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന ഗവർണർ, റോഡ് മാർഗ്ഗം സർവകലാശാല കാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി.

അതേസമയം സർവകലാശാലയിൽ കനത്ത പ്രതിഷേധമൊരുക്കാനാണ് എസ്എഫ്ഐ നീക്കം. സർവകലാശാലയിൽ ഗവർണർക്കെതിരെ ബാനറുകൾ എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. 'ചാൻസലര്‍ ഗോ ബാക്ക്', 'മിസ്റ്റര്‍ ചാൻസലര്‍ യു ആര്‍ നോട്ട് വെൽക്കം', 'സംഘി ചാൻസലര്‍ വാപസ് ജാവോ' എന്നിങ്ങനെയുള്ള ബാനറുകളാണ് എസ്എഫ്ഐ ഉയര്‍ത്തിയത്. കാമ്പസുകളിൽ ഗവർണർക്കെതിരെ പോസ്റ്ററുകളും പതിച്ച് തുടങ്ങിയിട്ടുണ്ട്. 'ഞങ്ങൾക്ക് ചാൻസലറെയാണ് ആവശ്യം സവർക്കറെ അല്ല', 'ശാഖയിൽ പഠിച്ചത് ശാഖയിൽ മതി സർവകലാശാലയിൽ വേണ്ട', 'ചാൻസലർ ആ​രാ രാജാവോ?, ആർ.എസ്.എസിൻ നേതാവോ?' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പോസ്റ്റർ പതിക്കുന്നത്.

സമാധാനപരമായി ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ അറിയിച്ചു. എസ്എഫ്ഐ ഘടകങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമരമാണ് നടത്തുക. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാൻ ശ്രമിക്കുന്ന ചാൻസലര്‍ക്കെതിരെയാണ് തങ്ങളുടെ സമരം. കേരളത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല സെനറ്റുകളിലേക്ക് ​വൈസ്​ ചാൻസലർമാർ നൽകിയ പട്ടിക അവഗണിച്ച്​ ബിജെപി നോമിനിക​ളെ നാമനിർദേശം ചെയ്ത നടപടിക്കെതിരെയാണ്​ എസ്​എഫ്​ഐ സമരം പ്രഖ്യാപിച്ചത്​. സർവകലാശാലകളിൽ കൂടുതൽ ബിജെപി അനുകൂലികളെ കൊണ്ടുവരാൻ രാജ്​ഭവൻ നടത്തുന്ന നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ്​ എസ്​എഫ്​ഐ സമരം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago