HOME
DETAILS

മരം മുറി: സംയുക്തചർച്ചയുടെ മിനുട്സ് പുറത്ത്

  
backup
November 12, 2021 | 4:35 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81


അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും അറിഞ്ഞെന്ന് മിനുട്സ് രേഖ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള ഭൂമിയിൽ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങുന്നതിലേക്ക് നയിച്ച സംയുക്തയോഗത്തിന്റെ മിനുട്സ് പുറത്ത്. സെപ്റ്റംബർ 17ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും റവന്യൂ, ജലവിഭവ വകുപ്പുകളിലെ 25 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്തയോഗത്തിന്റെ മിനുട്സാണ് പുറത്തുവന്നത്. മരംമുറിക്കുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ച് കേരളവും തമിഴ്നാടും വിശദമായ ചർച്ചകൾ നടത്തിയിരുന്നതായാണ് മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.മരംമുറി വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ ഇതുസംബന്ധിച്ച് തമിഴ്നാടിന് നൽകിയ അനുമതി ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ റദ്ദാക്കുകയും ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബെന്നിച്ചൻ തോമസിന് മാത്രമല്ല വിവാദത്തിൽ പങ്കുള്ളതെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നും മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. തമിഴ്നാടിന്റെ അംഗീകാരത്തിനായി ടി.കെ ജോസ് മിനുട്സ് അയച്ചുകൊടുത്തിരുന്നു. ഇതിൽ മരംമുറിക്ക് അനുമതി നൽകുന്നതും മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്ന കാര്യവും പരിഗണനയിലെന്ന് പറയുന്നുണ്ട്. നവംബർ രണ്ടിനാണ് മിനുട്സ് തമിഴ്നാടിന് അയച്ചുകൊടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago