HOME
DETAILS

ലഹരി ഉപയോഗിച്ചാൽ പ്രതിയാവില്ല, ഇര മാത്രം

  
backup
November 12, 2021 | 7:41 PM

4653-123


ന്യൂഡൽഹി
രാജ്യത്ത് ലഹരി ഉപയോഗിക്കുന്നവർക്ക് തടവും പിഴയും ഒഴിവാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ നീക്കം. ചെറിയതോതിൽ ലഹരി ഉപയോഗിക്കുന്നത് ഇനി കുറ്റകൃത്യമാകില്ല. പകരം ലഹരിക്കടത്തിനെ മാത്രം കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.


ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണക്കാക്കി സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാൻ കൗൺസലിങ് നൽകും. ഇതിനായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 (എൻ.ഡി.പി.എസ്.എ) ഭേദഗതി ചെയ്യും. നിയമത്തിലെ 27 സെക്ഷൻ ഇതിനായി ഭേദഗതി ചെയ്യണം.


ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. നിലവിലെ നിയമപ്രകാരം ലഹരി ഉപയോഗിക്കുന്നതും കടത്തുന്നതും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പുതിയ നിയമഭേദഗതിയെ കുറിച്ച് ആഭ്യന്തര വകുപ്പും സാമൂഹികക്ഷേമ വകുപ്പും സമവായത്തിലെത്തിയെന്നാണ് റിപ്പോർട്ട്. റവന്യൂ, ആഭ്യന്തരം, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ആരോഗ്യം, സാമൂഹിക നീതിശാക്തീകരണം തുടങ്ങിയ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച യോഗത്തിൽ പങ്കെടുത്തത്.
വികസിത രാജ്യങ്ങളിലേതിനു സമാനമായ രീതിയിൽ ഇന്ത്യയിലെ ലഹരിതടയൽ നിയമം പരിഷ്കരിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചെന്ന കേസ് കൂടുതൽ ചർച്ചാ വിഷയമാക്കി. ആരെങ്കിലും ലഹരി ഉപയോഗിക്കുകയോ ലഹരിപാർട്ടി നടത്തുകയോ ചെയ്യുന്നത് ഒരു വ്യക്തിക്ക് അറിയാമെങ്കിൽ ആ വ്യക്തികൂടി കേസിൽ പ്രതിചേർക്കപ്പെടുന്ന സാഹചര്യമാണ് ആര്യൻ കേസിലുണ്ടായത്.


എത്രയളവിൽ ലഹരി ഉപയോഗിക്കുന്നവർ, എത്ര തവണ ഉപയോഗിക്കുന്നവർക്ക് നിയമത്തിൽ ഇളവ് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തമല്ല.
ആദ്യം ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ മന്ത്രാലയങ്ങൾ സമവായത്തിലെത്തിയിട്ടുണ്ട്. അതേസമയം ലഹരി ഉപയോഗിക്കുന്ന എല്ലാവരെയും കേസിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലും ഉണ്ടായി. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം ബിൽ കൊണ്ടുവരാനാണ് കേന്ദ്രനീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  5 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  5 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  5 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  5 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  5 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  5 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  5 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  5 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  5 days ago