HOME
DETAILS

'ഞാൻ സൈനികൻ്റെ ഭാര്യ, പുഞ്ചിരിയോടെ പ്രിയതമന് വിട നൽകണം' ബ്രിഗേഡിയർ ലിഡ്ഡറിൻ്റെ പത്നി ഗീതിക

  
backup
December 11 2021 | 08:12 AM

%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d


ന്യൂഡൽഹി
'ഞാൻ സൈനികന്റെ പത്നിയാണ്, പുഞ്ചിരിയോടെ വേണം അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ.'
കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ ദാരുണാന്ത്യം നേരിട്ട ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറുടെ സംസ്‌കാര ചടങ്ങിൽ ഭാര്യ ഗീതിക ലിഡ്ഡെറുടെ വാക്കുകൾ കണ്ടുനിന്നവരുടെ കണ്ണുകൾ നനയിച്ചു. തൻ്റെ ഭർത്താവിൻ്റെ വേർപാടിൽ തനിക്ക് ദുഃഖത്തേക്കാൾ അഭിമാനമാണ് തോന്നുന്നതെന്നും ജീവനേക്കാൾ വലുതായിരുന്നു അദ്ദേഹമെന്നും അവർ പറഞ്ഞു.
''''അദ്ദേഹത്തിന് വിട നൽകാൻ എത്രപേരാണ് എത്തിയതെന്ന് നോക്കൂ.. മികച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. എപ്പോഴും സ്‌നേഹം നൽകുമായിരുന്നു. അദ്ദേഹത്തിന് ഏറ്റവും നല്ല യാത്രയയപ്പ് നൽകണം. പുഞ്ചിരിയോടെ വിട നൽകണം. താൻ സൈനികന്റെ ഭാര്യയാണ്. കൂടുതലൊന്നും പറയാനില്ല.'''' എന്നായിരുന്നു തേങ്ങലടക്കിയുള്ള അവരുടെ പ്രതികരണം.
''''അദ്ദേഹം നല്ല പിതാവായിരുന്നു. കുട്ടികൾക്ക് അതിയായ ദുഃഖവും ഒറ്റപ്പെടലും അനുഭവപ്പെടുന്നുണ്ട്. ജീവിതം ദൈർഘ്യം കൂടിയതുപോലെ തോന്നുന്നു. ദൈവ നിശ്ചയപ്രകാരം അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തിൽ ഞങ്ങൾ ശിഷ്ടകാലം ജീവിക്കും''''. ഗീതിക പറഞ്ഞു.
പിതാവ് നല്ല സുഹൃത്തായിരുന്നുവെന്ന് ലിഡ്ഡറുടെ മകൾ 17 കാരിയായ ആഷ്‌ന പറഞ്ഞു. പിതാവ് തൻ്റെ ഹീറോ ആയിരുന്നു. രാജ്യത്തിന് അദ്ദേഹത്തിൻ്റെ വിയോഗം നഷ്ടമാണ്. തൻ്റെ ഏറ്റവും വലിയ പ്രചോദകൻ കൂടിയായിരുന്നു അദ്ദേഹമെന്നും ആഷ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  3 days ago
No Image

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു;  ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി 

Kerala
  •  3 days ago
No Image

വന്യജീവി സംഘര്‍ഷ  പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം

Kerala
  •  3 days ago
No Image

പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം

Kerala
  •  3 days ago
No Image

എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പറഞ്ഞുപറ്റിക്കുന്നു സർക്കാർ;   ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ

Kerala
  •  3 days ago
No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago