മലയാള സര്‍വകലാശാലയില്‍ പി.ജി ചെയ്യാം; മെയ് 20നകം അപേക്ഷ നല്‍കണം
മലയാളം സര്‍വകലാശാലയില്‍ 2024-25 അധ്യായന വര്‍ഷത്തെ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകള്‍
എം.എ ഭാഷാശാസ്ത്രം, എം.എ മലയാളം (സാഹിത്യ പഠനം), എം.എ മലയാളം (സാഹിത്യ രചന), എം.എ മലയാളം (സംസ്‌കാര പൈതൃകം), എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എ പരിസ്ഥിത പഠനം, എം.എസ്.സി പരിസ്ഥിതി പഠനം, എം.എ വികസന പഠനവും തദ്ദേശ വികസനവും, എം.എ ചരിത്രപഠനം, എം.എ സോഷ്യോളജി, എം.എ ചലച്ചിത്രപഠനം, എം.എ താരതമ്യസാഹിത്യ- വിവര്‍ത്തനപഠനം.
നിര്‍ദേശങ്ങള്‍
* ഓരോ പ്രോഗ്രാമിലും പരമാവധി 20 പേര്‍ക്കാണ് പ്രവേശനം നല്‍കുക. (സര്‍ക്കാര്‍ അംഗീകൃത സംവരണക്രമം പാലിക്കപ്പെടും).
* എം.എ/ എം.എസ്.സി പരിസ്ഥിത പഠന പ്രോഗ്രാമുകള്‍ക്ക് രണ്ട് പ്രോഗ്രാമുകള്‍ക്കുമായി പരമാവധി സീറ്റ് 20 ആയിരിക്കും.
* നാല് സെമസ്റ്ററുകളായി രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ളതാണ് ഈ പ്രോഗ്രാമുകള്‍. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത.
* എം.എസ്.സി പരിസ്ഥിതി പഠനകോഴ്‌സിന് പ്ലസ് ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള അംഗീകൃത ബിരുദധാരികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
* അപേക്ഷകര്‍ 2024 ഏപ്രില്‍ 1ന് 28 വയസ് കഴിയരുത്. (പട്ടിക ജാതി/ പട്ടിക വര്‍ഗം/ ഭിന്നശേഷിക്കാര്‍ക്ക് 30 വയസ് വരെ).
* രണ്ട് പ്രോഗ്രാമുകള്‍ക്ക് ഫീസ് അടച്ചവര്‍ക്ക് മൂന്നാമത്തെ വിഷയം ഫീസ് അടയ്ക്കാതെ എഴുതാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ തന്നെ മൂന്നാമത്തെ വിഷയം തെരഞ്ഞെടുത്തിരിക്കണം.
പരീക്ഷ കേന്ദ്രങ്ങള്‍
തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ ഫീസ്
ഓരോ പ്രോഗ്രാമിനും 450 രൂപ.
പട്ടികജാതി/ പട്ടിക വര്‍ഗ/ ഭിന്നശേഷിയുള്ള അപേക്ഷകര്‍ക്ക് 225 രൂപ.
അപേക്ഷ ഫോറം www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 മെയ് 20. വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."