HOME
DETAILS

മഞ്ഞപ്പിത്തം പടരുന്നു; ലക്ഷണങ്ങളും, പ്രതിരോധ മാര്‍ഗങ്ങളും

  
Avani
May 12 2024 | 10:05 AM

jaundice-cases-latestinfo-precuations

വീണ്ടും മഞ്ഞപ്പിത്തം പടരുകയാണ്. മലപ്പുറത്ത് മാത്രം അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 3000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറ് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് ശരീരത്തിന്റെ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. 

ലക്ഷണങ്ങള്‍ 

  • പനി
  • വിശപ്പില്ലായ്മ
  • ഓക്കാനം,ഛര്‍ദി
  • കണ്ണിനു മഞ്ഞനിറം
  • മൂത്രത്തിന് മഞ്ഞനിറം

 രോഗം ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ തേടണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
  •  കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് കഴുകുക.
  • കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  15 days ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  15 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  15 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  15 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  15 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  15 days ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  15 days ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  15 days ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  15 days ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  15 days ago