ഭാര്യയെയും മകനെയും ഭര്‍ത്താവ് തീ കൊളുത്തി; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു, മകനും ഭാര്യയും ചികിത്സയില്‍
വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകന് അമല്‍ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുബപ്രശ്നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന് വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന് പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല അഗ്നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."