HOME
DETAILS

നടി കങ്കണയുടെ മുഖത്തടിച്ച ഉദ്യോഗസ്ഥക്ക് പെരിയാറിന്റെ ചിത്രമുള്ള സ്വര്‍ണ മോതിരം സമ്മാനം

  
Web Desk
June 10, 2024 | 4:02 AM

The official who slapped Kangana's face got a gold ring

ചെന്നൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍വച്ച് മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറിന് പാരിതോഷികവുമായി പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണമോതിരമാണ് കുല്‍വിന്ദര്‍ കൗറിന് സമ്മാനമായി നല്‍കുന്നതെന്ന് പെരിയാര്‍ ദ്രാവിഡ കഴകം അറിയിച്ചു.

അവരുടെ വീട്ടുവിലാസത്തിലേക്കാണ് മോതിരം അയച്ചുകൊടുക്കുക. ഇതയക്കുന്നതിനെന്തെങ്കിലും തടസം വന്നാല്‍ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങളും സമ്മാനിക്കുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച് കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കങ്കണയെ മര്‍ദിച്ചതിന് കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തന്നെ മര്‍ദിച്ചതെന്നും തന്നെ കാത്തുനിന്ന് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞിരുന്നത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്ന് കങ്കണ ആരോപിച്ചിരുന്നു.

എന്നാല്‍, കര്‍ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ കൗറും പ്രതികരിച്ചു. 'നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ അന്ന് പറഞ്ഞത്.

അവര്‍ പോയി അവിടെ ഇരിക്കുമോ? അവര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ എന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നു'- എന്നായിരുന്നു കുല്‍വീന്ദര്‍ കൗര്‍ വിശദീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  2 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  2 days ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  2 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  2 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  2 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  2 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  3 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  3 days ago