HOME
DETAILS

സ്വപ്നം തീരത്തേക്ക്; ആദ്യ മദർഷിപ്പ് രാവിലെ വിഴിഞ്ഞത്ത് എത്തും, കപ്പൽ ഇന്ത്യൻ പുറംകടലിൽ

  
July 11 2024 | 01:07 AM

vizhinjam international port first mothership reaching today

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാവിലെ തീരമണയും.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടെയ്നർ കപ്പലായ എം.എസ്.സി സാൻ ഫെർണാണ്ടോ ഇന്ന് പുലർച്ചെ ഇന്ത്യൻ തീരത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യൻ പുറംകടലിൽ ഉള്ള കപ്പൽ വിഴിഞ്ഞത്തുനിന്നും 25 നോട്ടിക്കൽ മൈൽ അകലെയാണ്. ഇന്ന് രാവിലെ 7:30 ന്, കപ്പൽ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിച്ചേരുന്ന കപ്പലിൽ തുറമുഖ പൈലറ്റ് കയറി ബെർത്തിലേക്ക് നയിക്കും. രാവിലെ 9:15 ന്, വാട്ടർ സല്യൂട്ടോടെ  സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിക്കും. 

കപ്പലിന് വലിയ ടഗായ ഓഷ്യൻ പ്രസ്റ്റീജിന്റെ നേതൃത്വത്തിൽ ഡോൾഫിൻ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടർ സല്യൂട്ട് നൽകുക. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പലാണ് വിഴിഞ്ഞത്ത് ആദ്യമായി എത്തുന്നത്.  ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ കപ്പലാണ് കേരള തീരം തൊടുന്നത്. 8,000 മുതൽ 9,000 ടി.ഇ.യു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിലെ 2,000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും. തുറമുഖത്തിന്റെ ട്രയൽ റൺ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്‌ഘാടന ചെയ്യും. ഇതിനു ശേഷം കപ്പൽ കൊളംബോയിലേക്ക് യാത്ര തിരിക്കും.

ബെർത്തിംഗ് പൂർത്തിയായ ശേഷം, ചരക്കിറക്കൽ ജോലികൾ ആരംഭിക്കും. 1500 മുതൽ 2000 വരെ കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ദിവസത്തിനുള്ളിൽ എല്ലാ ചരക്കുകളും ഇറക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങളായ എസ്ടിഎസ്, യാർഡ് ക്രെയിനുകൾ ഉപയോഗിച്ചാണ് ചരക്കിറക്കൽ നടത്തുക. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകൾ വലിയ കപ്പലിൽ നിന്നുള്ള ചരക്ക് ചെറു കപ്പലുകളിലേക്ക് കയറ്റുന്ന (ട്രാൻഷിപ്മെന്റ്) ജോലികൾക്ക് എത്തും. 

അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബർ-ഒക്ടോബർ മാസത്തിൽ കമ്മിഷൻ ചെയ്യും. സർക്കാർ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം പദ്ധതി കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യ നിക്ഷേപമാണെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 

വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന പ്രവർത്തന വൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ബാർജുകൾ പോരാ. യഥാർഥ കണ്ടെയ്‌നറുകൾ വിന്യസിക്കുന്ന ട്രയൽ റൺ വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മിഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നത്. പ്രധാനമായും ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണിത്. 

ട്രയൽ ഓപ്പറേഷൻ രണ്ടോ മൂന്നോ മാസം തുടരും. ഈ സമയത്ത് വലിയ കപ്പലുകളെത്തും. ട്രയൽ പ്രവർത്തനകാലത്ത് 400 മീറ്റർ നീളമുള്ള കണ്ടെയ്‌നർ കപ്പൽ എത്തും.  12ന് രാവിലെ 10ന് ആദ്യ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൾ മുഖ്യാതിഥിയാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  2 months ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  2 months ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  2 months ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  2 months ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  2 months ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  2 months ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  2 months ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  2 months ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  2 months ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  2 months ago