HOME
DETAILS

മണ്ണെണ്ണ വിതരണം പഞ്ചായത്തിലെ രണ്ട് റേഷൻകടയിൽനിന്ന് മാത്രം

  
July 13, 2024 | 2:52 AM

Kerosene Distribution Restricted to Two Ration Shops per Panchayat


തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. 


മണ്ണെണ്ണ വിതരണത്തിലെപ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ തകർക്കുന്നതാണ് ഉത്തരവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. 

Kerosene Distribution Restricted to Two Ration Shops per Panchayat


പ്രതിഷേധവുമായി വ്യാപാരികള്‍

കോഴിക്കോട്: റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ റേഷന്‍ വ്യാപാരികള്‍. ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേയാണ് റേഷന്‍ വ്യപാരികള്‍ രംഗത്തുവന്നിരിക്കുന്നത്. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ്  ഉത്തരവെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

കാര്‍ഡുടമക്ക് ഏതു റേഷന്‍കടയില്‍ നിന്നും  സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ മണ്ണെണ്ണ വിതരണം നടത്തുന്ന ഷോപ്പുകളെ മാത്രം ആശ്രയിക്കാന്‍ കാര്‍ഡുടമകൾ നിര്‍ബന്ധിതരാകും. അത് മറ്റു റേഷന്‍കടകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത്തരത്തില്‍ റേഷന്‍ മണ്ണെണ്ണ വിതരണം ഏറ്റെടുക്കുന്നതിന് നിര്‍വാഹമില്ലെന്നും റേഷന്‍ ഡീലേഴ്‌സ് കോ ഓഡിനേഷന്‍ സമിതി പറയുന്നു. 
മണ്ണെണ്ണ വിഹിതം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും തുല്യമായി എല്ലാ റേഷന്‍ കടകളിലൂടെയും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പുഃ:സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  3 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  3 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  3 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  3 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 days ago