ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി മുന്നേറ്റം; 13 ല്‍ 11 ഇടത്തും മുന്നില്‍, രണ്ടിടത്ത് എന്‍.ഡി.എ
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാ മുന്നണി 11 ഇടത്ത് ലീഡ് ചെയ്യുന്നു. 2 ഇടത്ത് മാത്രമാണ് എന്‍.ഡി.എയ്ക്ക് ലീഡ്.
ഹിമാചല്‍പ്രദേശിലെ മൂന്നു സീറ്റുകളിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. ബംഗാളിലെ 4 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തമിഴ്‌നാട്ടിലെ ഏക സീറ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നു. പഞ്ചാബില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മി സ്ഥാനാര്‍ഥി ഏതാണ്ട് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിഹാറിലെയും മധ്യപ്രദേശിലെയും സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്.
ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."