പ്രവാസികൾക്ക് തിരിച്ചടി; ഒമാൻ ഈ മേഖകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു
മസ്കത്ത്:ഒമാനിൽ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. 2024 ജൂലൈ 14-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് പുറത്തുവിട്ടത്.
2025 ജനുവരി മുതൽ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകൾ പൂർണ്ണമായും ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷിടിക്കാനായാണ് ഈ തീരുമാനം.
പ്രധാനപ്പെട്ട മേഖലകളിൽ ഇപ്പോൾ പണിയെടുക്കുന്ന പ്രവാസികൾക്ക് പകരമായി ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2025 ജനുവരി മുതൽ 2027 അവസാനം വരെയുള്ള കാലയളവിൽ വിവിധ മേഖലകളിലെ ഏതാനം തൊഴിൽ പദവികൾ പൂർണ്ണമായും ഒമാൻ പൗരന്മാർക്ക് മാത്രമാക്കി കൊണ്ട് മന്ത്രാലയം ഉത്തരവിറക്കുന്നതാണ്.
ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ തൊഴിലുകളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഒരു നിശ്ചിത ശതമാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് നീക്കി വെക്കാനും മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. വർക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി പ്രവാസി ജീവനക്കാർക്ക് ഒരു പ്രൊഫഷണൽ ടെസ്റ്റ് നടത്തുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."