HOME
DETAILS

തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്; പി.വി അന്‍വറിന്റെ റിസോര്‍ട്ടില്‍ കാട്ടരുവി മണ്ണിട്ട് മൂടിയെന്ന പരാതിയില്‍ തെളിവെടുപ്പ് ഇന്ന്‌

ADVERTISEMENT
  
Web Desk
July 17 2024 | 05:07 AM

complaint-against-p-v-anwar-resort-evidence-taking-today

കൂടരഞ്ഞി: നിലമ്പൂര്‍ എംഎ.ല്‍.എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടിലെ കാട്ടരുവി മണ്ണിട്ട് മൂടിയെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലാ കലക്ടര്‍ കക്ഷികളില്‍ നിന്നും ഇന്ന് തെളിവെടുക്കും. കാട്ടരുവി തടഞ്ഞ് നിര്‍മിച്ച നാലു തടയണകള്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ മണ്ണിടിച്ച് കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്ന പരാതിയിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. പരാതിക്കാരന്‍ ടി.വി രാജന്‍, കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി, താമരശേരി തഹസില്‍ദാര്‍, കൂടരഞ്ഞി വില്ലേജ് ഓഫിസര്‍, പി.വി.ആര്‍ നാച്വറോ റിസോര്‍ട്ട് മാനേജര്‍ എന്നിവര്‍ക്കാണ് രേഖകള്‍ സഹിതം ഇന്ന് രാവിലെ 12ന് കലക്ടറേറ്റില്‍ വിചാരണയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുള്ളത്.

അഞ്ചു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പി.വി അന്‍വറിന്റെ അപ്പീല്‍ തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റിസോര്‍ട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാന്‍ കഴിഞ്ഞ വര്‍ഷം ജനുവരി 31ന് ഉത്തരവിട്ടത്. തടയണകള്‍ പൊളിച്ചു നീക്കുന്നതിന്റെ മറവിലാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി തന്നെ മണ്ണിട്ട് മൂടിയത്. തടയണകെട്ടിയ സ്ഥലത്ത് കിണര്‍ കുത്തുകയും ചെയ്തിരുന്നു. ടി.വി രാജന്‍ കോഴിക്കോട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  5 days ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  5 days ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  5 days ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  5 days ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  5 days ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  5 days ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  5 days ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  5 days ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  5 days ago