HOME
DETAILS

ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ വന്‍ കൊള്ള; 1932 കോടി അടിച്ചുമാറ്റി; പിന്നില്‍ വടക്കന്‍ കൊറിയന്‍ സംഘമെന്ന് റിപ്പോര്‍ട്ട്

  
July 19 2024 | 16:07 PM

Indian Crypto Currency Exchange Heisted 1932 crores were struck off

ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സില്‍ നിന്ന് കോടികളുടെ പണം കൊള്ളയടിച്ചു. എക്‌സ്‌ചേഞ്ചിന്റെ സൈബര്‍ സുരക്ഷാ കവചം ഭേദിച്ച ഹാക്കര്‍, ഉപയോക്താക്കളുടെ ഫണ്ടുകള്‍ അടിച്ചുമാറ്റുകയും 230 മില്യന്‍ ഡോളര്‍ (ഏകദേശം 1,923 കോടി രൂപ) വരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ മറ്റൊരു വാലറ്റിലേക്ക് മാറ്റുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.  ക്രിപ്‌റ്റോകറന്‍സികളായ ഷിബ ഇനു, എതേറിയം, പോളിഗണ്‍, പെപെ തുടങ്ങിയവയുടെ ടോക്കണുകളാണ് നഷ്ടമായത്. കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം ആകെ റിസര്‍വിന്റെ 45 ശതമാനവും തട്ടിപ്പുകാര്‍ കൈക്കലാക്കി. സംഭവം സ്ഥിരീകരിച്ച വാസിര്‍എക്‌സ്, ഇന്ത്യന്‍ കറന്‍സിയിലുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ താത്കാലിമായി മരവിപ്പിച്ചിട്ടുണ്ട്. 

സൈബര്‍ തട്ടിപ്പിന് പിന്നില്‍ വടക്കന്‍ കൊറിയന്‍ സംഘമായ ലസാറസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ സ്വഭാവം, രീതി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. വടക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ആര്‍.ജി.ബിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ലസാറസ്. ആക്രമണത്തില്‍ ലസാറസിന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് ബ്ലോക്ക് ചെയിന്‍ ഡാറ്റ കമ്പനിയായ എലിപ്റ്റികും നിരീക്ഷിച്ചിട്ടുണ്ട്. ടെര്‍ണാഡോ കാഷ് എന്ന ക്രിപ്‌റ്റോ കറന്‍സി മിക്‌സിങ് സംവിധാനം ഉപയോഗിച്ച ഹാക്കര്‍മാര്‍ വാലറ്റുകള്‍ കൈവശപ്പെടുത്തുകയായിരുന്നു. 

അതേസമയം ഇന്ത്യയുടെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് എന്ന് സ്വയം വിശേഷിപ്പിക്കുന്ന വാസിര്‍ എക്‌സില്‍ ഉണ്ടായ സുരക്ഷ വീഴ്ച്ച വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഇടപാടുകള്‍ നടത്തുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ അനുമതി ആവശ്യമാവുന്ന മള്‍ട്ടി സിഗ്നേച്ചര്‍ സുരക്ഷ സംവിധാനമാണ് വാസിര്‍ എക്‌സ് ഒരുക്കിയിരുന്നത്. ഹാക്കിങ് വാര്‍ത്ത പുറത്തുവന്നതോടെ ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഷിബ ഇനു പത്ത് ശതമാനവും, പോളിഗണ്‍ 5 ശതമാനവുമാണ് ഇടിഞ്ഞത്. 

ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്.ഐ.യു) അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന്  അവകാശപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചാണ് വാസിര്‍ എക്‌സ്. 2018 ല്‍ മുംബൈ ആസ്ഥാനമായി നിശ്ചല്‍ ഷെട്ടി, സമീര്‍ മാത്രോ, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് വാസിര്‍ എക്‌സിന്റെ സ്ഥാപകര്‍. 

 

Indian Crypto Currency Exchange Heisted 1932 crores were struck off



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  13 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  15 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  15 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  16 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  16 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  16 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  17 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  17 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  17 hours ago