HOME
DETAILS

തിരുവനന്തപുരത്തും നിപ പരിശോധന

  
Web Desk
July 22, 2024 | 5:42 AM

Nipa inspection in Thiruvananthapuram too

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ പരിശോധന. തിരുവനന്തപുരം സ്വദേശികള്‍ മലപ്പുറത്ത് വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാലുപേരാണ് തിരുവനന്തപുരത്ത് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും. ഇതില്‍ ഒരാള്‍ മാത്രമാണ് ചെറുതായെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഉള്ളത്. ഇയാള്‍ക്ക് പനി മാറാത്തതിനാലാണ് ആശുപത്രിയിലാക്കിയത്. വീട്ടുകാരുടെ സംശയം ദുരീകരിക്കുന്നതിന് കൂടിയാണ് പരിശോധനയെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. 

അതിനിടെ, മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നു. എന്നാല്‍ രോഗിയുടെ മരണത്തെ തുടര്‍ന്നാണ് കുറച്ചുകൂടി വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കിയത്.

പുതുക്കിയ ഹൈറിസ്‌ക്ക് പട്ടികയില്‍ 101 പേരെ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരും ഹൈറിസ്‌ക്ക് പട്ടികയിലുണ്ട്. 

റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്‍ ഡാനിഷ് മരിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a month ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  a month ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  a month ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  a month ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  a month ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  a month ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  a month ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  a month ago