HOME
DETAILS

യു.എ.ഇയില്‍ രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 10 വിമാനങ്ങള്‍ 

  
July 22, 2024 | 12:37 PM

10 flights canceled in UAE in two days

 

ആഗോള സാങ്കേതിക തകരാര്‍ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യു.എ.ഇ,യില്‍ മൊത്തം റദ്ദാക്കിയത് 10 വിമാനങ്ങളാണ്. വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍, റീട്ടെയിലര്‍മാര്‍ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി വ്യവസായങ്ങളെയാണ് ഈ സാങ്കേതിക തകരാര്‍ സാരമായി ബാധിച്ചത്.

ഈ സാങ്കേതിക തകരാര്‍ ഏറ്റവും കുറച്ച് ബാധിച്ച മേഖലകളിലൊന്നാണ് ദുബൈയിലെ എയര്‍ലൈനുകളും വിമാനത്താവളങ്ങളുമെന്ന് ഏവിയേഷന്‍ അനലിറ്റിക്‌സ് ആയിട്ടുള്ള സിറിയം ഡാറ്റാസ് വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ജൂലൈ 19 ന് 975 വിമാനങ്ങളില്‍ 4 എണ്ണവും, ജൂലൈ 20 ന് 986 വിമാനങ്ങളില്‍ 6 വിമാനങ്ങങ്ങളും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടുമുള്ള വിവിധ മേഖലകളെ ബാധിച്ച ആഗോള സാങ്കേതിക തകരാർ യുഎഇയുടെ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തനങ്ങളിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പരിമിതമായ എണ്ണം ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ ചെറിയ കാലതാമസം ഉണ്ടായി. ദുബൈ എയർപോർട്ടിലെ 1, 2 ടെർമിനലുകളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച സിസ്റ്റം തകരാറിനെത്തുടർന്ന് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും, പിന്നീട് പുനരാരംഭിച്ചതുമായി ദുബായ് എയർപോർട്ട്സ് അറിയിച്ചു .

ആഗോളതലത്തിൽ, ജൂലൈ 20 ന് ഏകദേശം 1,04,000 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, അതിൽ 1,848 എണ്ണം യുഎഇ സമയം വെള്ളിയാഴ്ച ഉച്ചയോടെ റദ്ദാക്കി. സാങ്കേതിക തകരാർ ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ച ജൂലൈ 19 ന് 5,333 വിമാനങ്ങളാണ് റദ്ദാക്കിയത്. യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സ്‌പെയിൻ, കാനഡ, ഇറ്റലി, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്.

ക്രൗഡ്‌സ്ട്രൈക്ക് തകരാർ യു.എസിലെ ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ, സ്പിരിറ്റ്, അലാസ്ക, ഫ്രോണ്ടിയർ, ഹവായിയൻ, സൗത്ത്‌വെസ്റ്റ്, ജെറ്റ്ബ്ലൂ, അല്ലെജിയൻ്റ് തുടങ്ങിയ പാശ്ചാത്യ വിമാനക്കമ്പനികളെയും, അതുപോലെ തന്നെ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ എയർലൈനുകളെയും സാരമായി ബാധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  4 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  4 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  4 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  4 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  4 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  4 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  4 days ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  4 days ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  4 days ago