ഡ്രൈവിങ് അറിയാമോ? വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ താല്‍ക്കാലിക ജോലി; വേറെയുമുണ്ട് ഒഴിവുകള്‍; 25000 രൂപ ശമ്പളം
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്തുന്നു. ഡ്രൈവര്‍, അറ്റന്‍ഡന്റ്, ഡാറ്റ റെക്കോര്‍ഡര്‍ എന്നിങ്ങനെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
തസ്തിക
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, യങ് പ്രൊഫഷണല്‍ I (YO-I) (IT), ഇന്‍സെമിനേറ്റര്‍ കം ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയാണ് ഒഴിവുകള്‍.
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്
ഒഴിവുകള്‍ 1.
യോഗ്യത: പ്ലസ് ടു, ഡ്രൈവിങ് ലൈസന്‍സ്.
യങ് പ്രൊഫഷണല്‍ I (YOI) (IT)
ഒഴിവുകള്‍ 1.
യോഗ്യത: ബിരുദം കൂടെ PGDCA
മൃഗങ്ങളുടെ ബ്രീഡിങ് ഡാറ്റ/ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ICAR മാനദണ്ഡങ്ങള്‍ അനുസരിച്ച്.
ഇന്‍സെമിനേറ്റര്‍ കം ഡാറ്റ റെക്കോര്‍ഡര്‍
ഒഴിവുകള്‍ 8.
യോഗ്യത; മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പ്രവൃത്തി പരിചയം.
ശമ്പളം
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 25,000 രൂപ.
ഇന്‍സെമിനേറ്റര്‍ കം ഡാറ്റ റെക്കോര്‍ഡര്‍ = 25000 രൂപ.
അഭിമുഖം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 12ന് രാവിലെ 9 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
വിലാസം:
സെമിനാര്‍ ഹാള്‍ (ഇന്ദ്രനീലം)
കോളജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ്
മണ്ണൂത്തി
സംശയങ്ങള്‍ക്ക്: click
driver recruitment in veterinary university in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."