പ്രതികൂല കാലാവസ്ഥ; വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം മാറ്റിവച്ചു
ന്യൂ ദൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വയനാട്ടിലേക്കുള്ള സന്ദർശനം മാറ്റിവച്ചു.
ബുധനാഴ്ച വയനാട് സന്ദർശിക്കാനിരുന്ന രാഹുലും പ്രിയങ്കയും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയും സന്ദർശിക്കാനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകി 'എക്‌സി'ൽ എഴുതിയ പോസ്റ്റിൽ, ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും തങ്ങൾ ബുധനാഴ്ച വയനാട്ടിലെത്തുമെന്ന് രാഹുൽ പറഞ്ഞിരുന്നു.
Priyanka and I were scheduled to visit Wayanad tomorrow to meet with families affected by the landslide and take stock of the situation.
— Rahul Gandhi (@RahulGandhi) July 30, 2024
However, due to incessant rains and adverse weather conditions we have been informed by authorities that we will not be able to land.
I…
"എന്നിരുന്നാലും, നിർത്താതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ എത്രയും വേഗം സന്ദർശിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, " എന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, അവർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു.
adverse weather conditions Rahul Gandhis visit to Wayanad postponed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."