HOME
DETAILS

ലൈംഗിക പീഡകരായ സൈനികരെ അറസ്റ്റ്‌ചെയ്തു; കോടതിയിലേക്ക് ഇരച്ചുകയറി ഇസ്‌റാഈലികള്‍

  
July 31, 2024 | 12:54 AM

Israeli Court Stormed After Arrest of Soldiers Accused of Sexual Abuse

ടെല്‍അവീവ്: തടവില്‍ കഴിയുന്ന ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കുറ്റവാളികളായ സൈനികരെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടാളക്കോടതിയിലേക്ക് ഇരച്ചുകയറി ഇസ്‌റാഈലികള്‍. ഗസ്സയില്‍നിന്ന് പിടികൂടി കുപ്രസിദ്ധ സദീ തൈമാന്‍ തടവറയില്‍ അടച്ച ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൈനികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് തീവ്ര വലതുപക്ഷ ജൂതയുവാക്കള്‍ കോടതിയിലേക്ക് അതിക്രമിച്ച് കടന്നത്. ബെയ്ത് ലിദിലെ പട്ടാളക്കോടതിയിലേക്ക് ഏതാനും യുവാക്കള്‍ കൂട്ടത്തോടെ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റാഈലി റേഡിയോ പുറത്തുവിട്ടു. മുഖംമൂടി ധരിച്ച സൈനികരുള്‍പ്പെടെ 200 ഓളം പേരാണ് കോടതിയിലേക്ക് അതിക്രമിച്ചുകയറിയതെന്നും ഇവരെ തടയുന്നതില്‍ സുരക്ഷാ ഗാര്‍ഡുകള്‍ പരാജയപ്പെട്ടെന്നും ഇസ്‌റാഈലി മാധ്യമം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്‌ ചെയ്തു.

സൈനികരുടെ കൂട്ടബലാത്സംഗത്തിനിരയായ ഫലസ്തീനി നിലവില്‍ ആശുപത്രിയിലാണ്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് ഫലസ്തീനിയുടെ ആരോഗ്യനില. സംഭവം പുറത്തായതോടെ ഇസ്‌റാഈലി സൈന്യത്തിനെതിരേ വ്യാപകര പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൈനികരെ അറസ്റ്റ്‌ചെയ്യാന്‍ പട്ടാളക്കോടതി നിര്‍ബന്ധിതരായത്.

ഒക്ടോബറിന് ശേഷം കുട്ടികളും സ്ത്രീകളും അടക്കം പതിനായിരത്തോളം ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ സൈന്യം നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയത്. ഇവരെല്ലാം കൊടിയ ശാരീരിക, മാനസിക പീഡനങ്ങള്‍ക്കാണ് ഇസ്‌റാഈലി തടവറകളില്‍ ഇരയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

 Protesters stormed an Israeli court following the arrest of soldiers accused of sexual abuse. Learn more about the incident and the public's reaction


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  a day ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  a day ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  a day ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  a day ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  a day ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a day ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a day ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a day ago