HOME
DETAILS

ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നു, കാരണം എം80 യോ?

  
Web Desk
August 02 2024 | 14:08 PM

Most of the driving test fails because the M80 yo

ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് എടുക്കുന്നതിന് എം80 സ്‌കൂട്ടര്‍ ഉപയോഗിക്കാനുള്ള അനുമതി ഇല്ലാതായതോടെ പരീക്ഷ തോല്‍ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. ഇന്നലെ മുതലായിരുന്നു ഡ്രൈവിങ്ങ് ടെസ്റ്റിന് എം80 ക്ക് പകരം ഗിയറുള്ള ബൈക്ക് ഉപയോഗിച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നലെ നടന്ന ടെസ്റ്റില്‍ നിരവധി പേരാണ് പരാജയപ്പെട്ടത്.

ഡ്രൈവിങ്ങ് ടെസ്റ്റിന് എത്തിയവരില്‍ അധികവും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലനം നടത്തിയിരുന്നത് എം80 സ്‌കൂട്ടറിലാണ്. വേഗത നേരത്തെ സെറ്റ് ചെയ്ത ഗിയറില്ലാത്ത സ്‌കൂട്ടറില്‍ 'എട്ട്' എടുക്കുന്നത് വളരെ എളുപ്പമായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഗിയറുള്ള ബൈക്കിലേക്ക് മാറിയതാണ് മിക്കവര്‍ക്കും തിരിച്ചടിയായത്. ടെസ്റ്റിനെത്തിയ പലരും ചുരുങ്ങിയ ദിവസം മാത്രമാണ് ബൈക്കില്‍ പരിശീലനം നടത്തിയത്. ടെസ്റ്റിനിടെ കാല്‍ കുത്തിയതാണ് അധികമാളുകളും പരാജയപ്പെടാനുള്ള കാരണം. എറണാകുളം കാക്കനാട് ഇന്നലെ ടെസ്റ്റിനെത്തിയ 48 പേരില്‍ 18 പേരാണ് ആകെ ടെസ്റ്റ് വിജയിച്ചത്. ബാക്കി 30 പേരും പരാജയപ്പെട്ടു.

ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് കെ.ബി ഗണേഷ് കുമാര്‍ കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് പരിശീലന സമ്പ്രദായവും ലൈസന്‍സ് നല്‍കാനുള്ള ടെസ്റ്റും പരിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തത്. ആദ്യമെല്ലാം വലിയ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago