അജ്‌മാൻ: പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണത്തിൽ വൻ വളർച്ച
അജ്‌മാൻ: എമിറേറ്റിലെ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 21.4% വർധിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് പുറത്തുവിട്ടത്.1,837 വാഹനങ്ങളാണ് 2023-ലെ ആദ്യ പകുതിയിൽ അജ്മാനിൽ ഉണ്ടായിരുന്നത്.എന്നാൽ 2024-ലെ ഇതേ കാലയളവിൽ ഇത്തരം വാഹനങ്ങളുടെ എണ്ണം 2,231 ആയി ഉയർന്നിട്ടുണ്ട്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന അജ്മാനിലെ ടാക്‌സി, ലിമോസിൻ ഫ്‌ളീറ്റിലെ വാഹനങ്ങളുടെ കണക്കനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ.
എമിറേറ്റിലെ മുഴുവൻ ടാക്‌സി വാഹനങ്ങളെയും 2030-ഓടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനുള്ള അതോറിറ്റിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് കോർപ്പറേഷൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സമി അലി അൽ ജലാഫ് പറഞ്ഞു.
ശുദ്ധ ഊർജ്ജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഗതാഗത സംവിധാനത്തിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരതാ സൂചകങ്ങൾ ഉപയോഗിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് സംഭാവന ചെയ്യുന്ന പ്രകൃതിവാതകം, വൈദ്യുതി, ഹൈഡ്രജൻ, ഹൈബ്രിഡ് തുടങ്ങിയ വിവിധ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ അജ്മാൻ ടാക്‌സിയുടെ വാഹന നിരയിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."