HOME
DETAILS

സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തുന്നു? കേന്ദ്ര വനംമന്ത്രി ദുരന്തബാധിതരെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി

  
August 06, 2024 | 2:40 PM

Kerala Chief Minister Pinarayi Vijayan Responds to Union Minister Bhupender Yadavs Remarks on Wayanad Disaster

മേപ്പാടി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 

സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ കുടിയേറ്റക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മലയോര മേഖലയിലുള്ളവരെ കുടിയേറ്റക്കാരെന്ന ഒറ്റ അച്ചില്‍ ഒതുക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. സങ്കുചിത താത്പര്യത്തിനു വേണ്ടി ദുരന്തത്തെ ചിലര്‍ ഉപയോഗിക്കുന്ന ദൗര്‍ഭാ?ഗ്യകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്നാമതായി ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ച് വിവരങ്ങള്‍ തിരക്കി. കേന്ദ്രത്തിനായി വിളിച്ച രണ്ട് പേരും എന്തു സഹായവും നല്‍കാന്‍ സന്നദ്ധരാണെന്ന രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ ചിലരുടെ നിലപാട് മാറി.

അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തില്‍ നിന്നു കേരളമാകെ മോചിതരായിട്ടില്ല എന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയ മാര്‍?ഗത്തിലൂടെ ഇതിനു സാധിക്കണം. കേന്ദ്രത്തിനും ഇതില്‍ പങ്കുണ്ട്.

അതിജീവനത്തിന്റെ പ്രശ്‌നമാണ്. ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കും മുന്‍പുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago