മുല്ലപ്പെരിയാറിലുള്ളത് ജലബോംബ്, ഡീകമ്മിഷന്‍ ചെയ്യണം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി ഡീന്‍ കുര്യാക്കോസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ഞൂറോളം പേരുടെ ജീവനാണ് നഷ്ടമായത്. ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കി. കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം പേര്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടിസില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
MP Dean Kuriakose seeks immediate discussion on Mullaperiyar Dam in Parliament, describing it as a "water bomb" and demanding its decommissioning amidst Kerala floods.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."