HOME
DETAILS

മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം, മുഖച്ഛായ മാറ്റാനൊരുങ്ങി യു.പി.ഐ ഇടപാടുകള്‍

  
August 07, 2024 | 3:22 PM

With changing technology UPI transactions are set to change their face

യു.പി.ഐ ഇടപാടുകളില്‍ നൂതനമാറ്റങ്ങള്‍ വരുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ച് നാഷണല്‍ പേയ്‌മെന്റ്‌റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കമുള്ള സംവിധാനങ്ങളാണ് ആലോചനയിലുള്ളത്. നിലവില്‍ യു.പി.ഐ ഇടപാടുകള്‍ നടത്തുന്നത് നാലോ ആറോ അക്കമുള്ള പിന്‍ നമ്പര്‍ ഉപയോഗിച്ചാണ്. പിന്‍ നമ്പര്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ഇതിന് പകരമായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിരലടയാളവും ആപ്പിള്‍ ഫോണുകളില്‍ ഫെയിസ് ഐഡിയും ഉപയോഗിക്കാനുള്ള സാധ്യതകളാണ് എന്‍.പി.സി.ഐ പരിശോധിക്കുന്നത്.

സാമ്പത്തിക തട്ടിപ്പുകള്‍ തടയാനുള്ള ലക്ഷ്യത്തോടെ ആര്‍.ബി.ഐ പിന്‍ നമ്പരോ ഒ.ടി.പിയോ ഇല്ലാതെ യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് അടുത്തിടെ എന്‍.പി.സി.ഐ ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിജിറ്റല്‍ ഇടപാടുകളിലെ അഡീഷണല്‍ ഫാക്ടര്‍ ഓതന്റിഫിക്കേഷന് (എ.എഫ്.എ) ബദല്‍ സംവിധാനം കണ്ടെത്താനായാണ് എന്‍.പി.സി.ഐക്ക് ഈ നിര്‍ദ്ദേശം ലഭിച്ചത്. സ്മാര്‍ട്ട് ഫോണുകളിലെ അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കാനാകുമെന്ന് ആര്‍.ബി.ഐ കരുതുന്നു. ഇക്കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണത്തിന് നിയമസാമ്പത്തിക വിഷയങ്ങളില്‍ വ്യക്തത വരുത്താനുള്ള ചര്‍ച്ചകളിലാണ് എന്‍.പി.സി.ഐ.

ഉപയോക്താവിന് ഇടപാടിന് മുമ്പ് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചും, നാലോ ആറോ അക്കമുള്ള രഹസ്യ യു.പി.ഐ പിന്‍ ഉപയോഗിച്ചും ഇടപാടുകള്‍ സാധ്യമാകുന്ന രണ്ട് തരത്തിലുള്ള യു.പി.ഐ ഇടപാടുകളാണ് ഇപ്പോഴുള്ളത്. ഇതിന് ബദലായാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷനൊപ്പം നിലവിലുള്ള രീതികളും തുടരും പിന്നീടി ഏത് രീതിയില്‍ ഇടപാടുകള്‍ നടത്തണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. പിന്‍, ഒ.ടി.പി എന്നിവ ഒഴിവാക്കി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്ക് മാറുന്നത് യു.പി.ഐ ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കും, നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ കാരണം ഒ.ടി.പി ലഭിക്കാന്‍ വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാം. പിന്‍ ഓര്‍ത്ത് വയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഒ.ടി.പി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്കും ബയോമെട്രിക് സംവിധാനം ഉപയോഗിക്കാമെന്നത് യു.പി.ഐ ഇടപാടുകളെ കൂടുതല്‍ ജനപ്രിയമാക്കും കൂടാതെ ഫെയിസ് ഐഡിയും വിരലടയാളവും ഉപയോഗിക്കുന്നത് ഇടപാടുകളുടെ സുരക്ഷയും വര്‍ധിപ്പിക്കും.

As technology continues to evolve, UPI (Unified Payments Interface) transactions are poised to undergo significant transformations. Innovations in digital payments, enhanced security measures, and new features are expected to make UPI more user-friendly and efficient, further driving the adoption of cashless transactions in India.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  18 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  19 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  19 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  19 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  19 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  19 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  19 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  19 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  19 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  19 days ago