HOME
DETAILS

യാത്രക്കാര്‍ക്ക് വിരുന്നൊരുക്കാന്‍ നയനമനോഹര കാഴ്ചകളുമായി കെമ്പഗൗഡ വിമാനത്താവളം

  
August 07 2024 | 16:08 PM

Kempegowda Airport with its scenic views to treat travelers

യാത്രക്കിടയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ക്കിംഗ് സ്‌പേസ് ക്വിബിക്കിളുകള്‍, സംഗീതം ആസ്വദിക്കാന്‍ റേഡിയോ ലോഞ്ച്, മൈസൂരിന്റെ വാസ്തുശില്‍പ ഭംഗി നിറഞ്ഞു നില്‍ക്കുന്ന സ്പാ തുടങ്ങി യാത്രികരുടെ മനം കവരുന്ന തരത്തിലാണ് ബംഗളുരു വിമാനത്താവളത്തിന്റെ മാറിയ മുഖം. പരമ്പരാഗതവും ആധുനികവുമായ രീതികളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ബംഗളുരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. കര്‍ണ്ണാടകയുടെ പാരമ്പര്യം വിളിച്ചോതുന്ന തരത്തില്‍ ഒരുക്കിയിട്ടുള്ള കോഫി ഷോപ്പുകള്‍ മുതല്‍ അന്താരാഷ്ട്ര ഫുഡ് ബ്രാന്റുകള്‍ വരെ പുത്തന്‍ യാത്രാനുഭവങ്ങള്‍ സമ്മാനിക്കാനായി ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം പൂര്‍ത്തിയാക്കിയപ്പോള്‍ പുതിയ ടെര്‍മിനലിന് 'പൂന്തോട്ടത്തിലെ ടെര്‍മിനല്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

'ടെര്‍മിനല്‍ ഇന്‍ എ ഗാര്‍ഡന്‍' എന്നാണ് ടെര്‍മിനല്‍ രണ്ടിന് പേര് നല്‍കിയിരിക്കുന്നത്. പേര് പോലെ തന്നെ പ്രകൃതി കൂടി ഉള്‍കൊണ്ടുള്ള നിര്‍മിതികളാണ് ഇവിടെ ഉള്ളത്. പല തരത്തിലുള്ള ചെടികള്‍ കൊണ്ട് അലങ്കരിച്ച്, തദ്ദേശീയമായ കലാരൂപങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ടെര്‍മിനലും അകത്തെ ഡൊമസ്റ്റിക് ലോഞ്ചിനെ മനോഹരമാക്കിയിരിക്കുന്നു. ഡൊമസ്റ്റിക് ലോഞ്ചിന് പേര് നല്‍കിയിരിക്കുന്നത് ബംഗളുരുവിന്റെ എസ്.ടി.ഡി കോഡ് ആയ 080 കൂടി ചേര്‍ത്താണ് . യാത്രക്കാര്‍ക്ക് വിമാനം കാത്തിരിക്കുന്നതിനിടെ ജോലി ചെയ്യുന്നതിനായി സ്വതന്ത്രമായ വര്‍ക്ക്‌സ്‌പേസ് ക്വിബിക്കിളുകള്‍ ഒരുക്കിയിട്ടുണ്ട്. വിമാനം കാത്തിരിക്കാനുള്ള സ്ഥലം എന്നതിനപ്പുറത്തേക്ക് യാത്രക്കാര്‍ക്ക്  മറക്കാനാവാത്ത യാത്രാനുഭവം ഒരുക്കുകയെന്നതാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയിലെ പ്രശസ്തമായ കോഫി മുതല്‍ അന്താരാഷ്ട്ര ബ്രാന്റുകള്‍ വരെ ഇവിടെയുള്ള ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. ഭക്ഷണം, മദ്യം, വിനോദം എന്നിങ്ങനെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് യാത്രികരെ കെമ്പഗൗഡ വിമാനത്താവളം ക്ഷണിക്കുന്നത്. മോണ്ട് ബ്ലാങ്ക്, ബോസ തുടങ്ങിയ പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം പ്രാദേശിക നിര്‍മ്മിതമായ കരകൗശല വസ്തുക്കള്‍ക്കായും ഇവിടെ ഔട്ട്‌ലെറ്റുകള്‍ ഒരുക്കിയിരിക്കുന്നു. തദ്ദേശീയര്‍ക്കിടിയില്‍ പ്രശസ്തമായ കര്‍ണാടകയിലെ കുടക് കഫേ മുതല്‍ സലാഡിനും ചീസ് കേക്കിനും ഖ്യാതി നേടിയ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നിന്നുള്ള മിഷലിന്‍ സ്റ്റാര്‍ റസ്‌റ്റോറന്റ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹൈഡ്‌സൈന്‍, സിംസണ്‍, എസ്.എസ്.ബ്യൂട്ടി, ഫാബ് ഇന്ത്യ, ഫോസില്‍, ഹാംലേസ്, ഫോറസ്റ്റ് എസന്‍ഷ്യല്‍സ് തുടങ്ങിയ ബ്രാന്റുകളും ഇവിടെ ലഭ്യമാണ്.

Kempegowda International Airport in Bangalore is set to enhance the travel experience with its stunning scenic views. The airport's new design and features aim to offer travelers a visually pleasing environment, combining functionality with aesthetics to make their journey more enjoyable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  8 days ago