HOME
DETAILS

കലാപമൊഴിയാതെ ബ്രിട്ടൻ; കടുത്ത വംശീയതയുമായി കലാപകാരികൾ; കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും തകർക്കുന്നു

  
August 08, 2024 | 7:19 AM

uk anti immigrants riot continues in various places

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്ക് നേരെയുള്ള കലാപം ഒരാഴ്ച പിന്നിട്ടു. ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി മാറുകയായിരുന്നു. കലാപകാരികൾക്ക് നേരെ പൊലിസ് നടപടി ശക്തമാണെങ്കിലും ഒരാഴ്ച ആയിട്ടും കലാപത്തെ നിയന്ത്രിക്കാനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. അക്രമികളെ ഉടൻ ജയിലിൽ അടയ്ക്കുമെന്നും കലാപം അടിച്ചമർത്തുമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി.

30 ലധികം സ്ഥലങ്ങളിൽ ആസൂത്രണം പ്രതിഷേധം ആസൂത്രണം ചെയ്തതായുള്ള തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ സന്ദേശം കഴിഞ്ഞ ദിവസം ചോർന്നിരുന്നു. പ്രതിഷേധക്കാർ ഇമിഗ്രേഷൻ അഭിഭാഷകരെയും അഭയാർത്ഥികൾക്ക് ആതിഥ്യമരുളുന്ന കെട്ടിടങ്ങളെയും ലക്ഷ്യം വയ്ക്കാൻ പദ്ധതിയിടുന്നതായും വിവരം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ വൻതോതിൽ പൊലിസിനെ വിന്യസിച്ചിരുന്നു. ക്രമക്കേട് നേരിടാൻ 6,000 സ്പെഷ്യലിസ്റ്റ് പൊലിസ് സജ്ജമാണെന്ന് സർക്കാർ അറിയിച്ചു.

The Take: How far will the UK riots go? | News | Al Jazeera

സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെ മരണത്തിന് ശേഷം കഴിഞ്ഞ ആഴ്ച ആരംഭിച്ച വംശീയ വിദ്വേഷ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതുവരെ 425-ലധികം പേരെ അറസ്റ്റ് ചെയ്യുകയും കുറഞ്ഞത് 120 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. രാത്രികാലത്ത് നടന്ന കലാപങ്ങളിൽ പള്ളികളും കുടിയേറ്റ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

ബെൽഫാസ്റ്റിലും പ്ലിമത്തിലും ഇന്നലെയും കുടിയേറ്റക്കാർക്കുനേരെയും അവരുടെ വസ്തുക്കൾക്ക് നേരെയും അക്രമമുണ്ടായി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. ബ്രിട്ടനിൽ താമസിക്കുന്നവരും  വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത തുടരണം.

Musk says U.K. civil war 'inevitable.' The British beg to differ.

കലാപകാരികൾക്ക് ഉയർന്ന ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി. യുകെയിലെ തീവ്രവാദ വിരുദ്ധ പൊലിസ് മേധാവി അസിസ്റ്റൻ്റ് കമ്മീഷണർ മാറ്റ് ജൂക്സ്, ചില കലാപങ്ങളെ "ഭീകരവാദം" എന്ന് വർഗ്ഗീകരിക്കുന്നത് ഒരു സാധ്യതയായി തുടരുന്നുവെന്ന് പ്രസ്താവിച്ചു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിക്കപ്പെടുന്ന കുടിയേറ്റക്കാരോടും വംശീയ ന്യൂനപക്ഷങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിക്ഷേധകർ ഇംഗ്ലണ്ടിലെ തെരുവിലിറങ്ങി. വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും സാഹചര്യത്തിൽ സുരക്ഷിതമായും ഐക്യത്തോടെയും തുടരാൻ രാജ്യത്തെ മുസ്‌ലിം സമൂഹത്തോട് മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  a day ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  a day ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  a day ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  a day ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  a day ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  a day ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  a day ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  a day ago