HOME
DETAILS
MAL
സ്വെയ്ഹാൻ റോഡിലെ വേഗപരിധി കുറച്ചു; മണിക്കൂറിൽ 100 കിലോമീറ്റർ
Web Desk
August 09 2024 | 18:08 PM
അബുദബി:സ്വെയ്ഹാൻ റോഡിലെ ഒരു മേഖലയിലെ പരമാവധി വേഗപരിധി പരമാവധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചതായി അബുദബി പോലിസ് അറിയിച്ചു. 2024 ഓഗസ്റ്റ് 8-നാണ് അബുദബി പോലീസ് വേഗപരിധി പരിതി നിയന്ത്രണത്തെക്കുറിച്ച് പുറത്തുവിട്ടത്.
സ്വെയ്ഹാൻ റോഡിൽ അബുദാബി ദിശയിൽ തെലാൽ സ്വെയ്ഹാൻ – സ്വെയ്ഹാൻ മേഖലയിലാണ് പരമാവധി വേഗപരിധി സംബന്ധിച്ച ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു .
സ്വെയ്ഹാൻ മേഖലയിലെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും, വേഗപരിധി സംബന്ധിച്ച ഈ അറിയിപ്പ് കർശനമായി പാലിക്കാൻ പോലിസ് നിർദേശിച്ചിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."