HOME
DETAILS

പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈകോടതി

  
August 10, 2024 | 3:33 AM

High Court says that environmental auditing is necessary

കൊച്ചി: പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് സമയം തേടി.

ഈ ഹരജിയില്‍ കോടതിയില്‍ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷകനായ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു. എല്ലാ വെളളിയാഴ്ചയും വിഷയം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ജിയോളജിക്കല്‍ സര്‍വേഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസില്‍  കക്ഷിയാക്കിയിട്ടുണ്ട്.

 ഇവര്‍ക്കെല്ലാം നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചു. വികസന പദ്ധതികള്‍ നടപ്പാക്കും മുമ്പ് ഏതുതരത്തിലാണ് പ്രകൃതിയെ ബാധിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി പഠിക്കേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഇക്കാര്യങ്ങളില്‍ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

 രണ്ടു ജില്ലകള്‍ ഒഴികെ മറ്റുള്ള ജില്ലകളെല്ലാം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വ. ജനറല്‍ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തില്‍ ഏകോപനമില്ലെന്നാണ് കോടതി അഭിപ്രായം. മാത്രമല്ല, ഇക്കാര്യത്തില്‍ വിശദ പഠനവും ജിയോ മാപ്പിങ്ങും വേണമെന്ന് കോടതിയും വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതും അനുവദിക്കാനാവാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാന്‍ കഴിയണം. ഇക്കാര്യങ്ങളില്‍ സമഗ്ര റിപോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  25 days ago
No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  25 days ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  25 days ago
No Image

റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരം: വന്ദേഭാരതിലെ RSS ഗണഗീതം പൊതുസംവിധാനത്തെയാകെ കാവിവത്കരിക്കാനുള്ള ശ്രമം; കെ.സി വേണുഗോപാൽ

Kerala
  •  25 days ago
No Image

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  25 days ago
No Image

പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ

crime
  •  25 days ago
No Image

വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ പാർട്ടിയിൽ നേതാക്കളായി നടക്കുന്നു: ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ് കുമാർ

Kerala
  •  25 days ago
No Image

മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ അവർ മൂന്ന് പേരുമാണ്: സ്‌നൈഡർ

Football
  •  25 days ago
No Image

'വന്ദേ ഭാരത് നിർമ്മിച്ചത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട്, നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല': വി.കെ സനോജ്

Kerala
  •  25 days ago
No Image

മുന്നിലുള്ളത് ഒരേയൊരു ഇതിഹാസം മാത്രം; മഴയെത്തും മുമ്പേ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

Cricket
  •  25 days ago