HOME
DETAILS

കൊച്ചിയില്‍ വരുന്നു ലുലുവിന്റെ ഇരട്ടടവര്‍ 

  
August 10 2024 | 14:08 PM

Lulus Twin Towers to Redefine Kochis Skyline

കൊച്ചി: കേരളത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട് ലുലു മാള്‍. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ മാളുകള്‍ ഉള്ള ലുലു ഗ്രൂപ്പ് അടുത്ത മാസം കോഴിക്കോടും പുതിയ മാള്‍ തുറക്കും. അതേസമയം കോട്ടയത്തെ ലുലു മാളിന്റെ പ്രവര്‍ത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട്ടും, കോട്ടയത്തും കൂടാതെ തൃശൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ഉള്‍പ്പെടെ 8 സ്ഥലങ്ങളില്‍ പുതിയ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലുഗ്രൂപ്പ് ഉടനാരംഭിക്കും. ലുലുവിന്റെ സ്വന്തം ഐടി ടവറുകളും സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ഐടി ടവറുകളാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയില്‍ ഒരുങ്ങുന്നത്.

ലുലു ഐടി ടവര്‍ ഒന്നിന്റെയും രണ്ടിന്റെയും നിര്‍മാണം പൂര്‍ത്തിയായി. അവസാന ഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. 1500 കോടി രൂപ മുതല്‍ മുടക്കിയാണ് 12.74 ഏക്കറില്‍ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റര്‍ ഉയരമുള്ള ടവറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ടവറുകളിലും 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസുണ്ട്. ഓഫീസ് സ്‌പേസ് പാട്ടത്തിന് നല്‍കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ലുലുഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്. 

കുറഞ്ഞ വാടക, കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴില്‍ വൈദഗ്ധ്യം, എന്നിവ പുറത്ത് നിന്നുള്ള കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ്. ഇരട്ട ടവറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000-30,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ടവറുകളില്‍ ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, റീടെയ്ല്‍ സ്‌പേസ്, 100 ശതമാനം പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങളും ഉണ്ടാകും. 4200 കാറുകള്‍ക്കുള്ള പാര്‍ക്കിങില്‍ മൂവായിരത്തോളം കാറുകള്‍ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാര്‍ക്ക് ചെയ്യാം. കെട്ടിടനിര്‍മാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സര്‍ട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ് കെട്ടിടങ്ങളാണ് രണ്ടും.

സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ഐ.ടി പ്രൊഫഷണലുകള്‍ക്കും ലുലു ടവര്‍ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐ.ടി പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്. ഇതില്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ലക്ഷത്തോളമാണ്. 

ഉടനാരംഭിക്കുന്ന കോഴിക്കോട്ടെ മാളില്‍ എല്ലാ പ്രമുഖ ബ്രാന്‍ഡുകളും എത്തിക്കഴിഞ്ഞുവെന്നാണ് ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. 'എല്ലാ ബ്രാന്‍ഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും' ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ അറിയിച്ചു. കോഴിക്കോട് മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയില്‍ മൂന്നു നിലകളിലായാണ് മാള്‍ ഒരുക്കിയിരിക്കുന്നത്, ഇതില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രമായി 1.5 ലക്ഷം ചതുരശ്രയടിയാണ് മാറ്റിവച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും, 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കോര്‍ട്ടും കോഴിക്കോട് മാളിന്റെ പ്രത്യേകതകളിലുള്‍പ്പെടുന്നു.

"Get ready to witness the transformation of Kochi's skyline with Lulu's upcoming Twin Towers. Learn more about this iconic project, its features, and how it will redefine luxury living in the city."

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago