HOME
DETAILS

16 ദിവസത്തെ ആഘോഷങ്ങളവസാനിച്ചു, ഒളിംപിക് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും

  
August 11, 2024 | 5:32 PM

Olympics Closing Ceremony 16-Day Celebration Comes to an End Today

ഒളിംപിക്‌സ് മെഡല്‍ വേട്ടയില്‍ അവസാന ദിവസം ചൈനയെ പിന്തള്ളി യുഎസ് ഒന്നാം സ്ഥാനത്തെത്തി. വനിതാ ബാസ്‌കറ്റ് ബോളില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി യുഎസ് സ്വര്‍ണം നേടി. ഇതോടെ യുഎസിനും ചൈനയ്ക്കും 40 സ്വര്‍ണം വീതമായി. 44 വെള്ളിയും 42 വെങ്കലവുമായി യുഎസിന് 126 മെഡലുകളും, 27 വെള്ളിയും 24 വെങ്കലവുമായി ചൈനയ്ക്ക് 91 മെഡലുകളുമാണുള്ളത്. ഇതോടെ യുഎസ് ഒളിംപിക്‌സിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഒളിംപിക്‌സ് ഉത്സവക്കാഴ്ചകള്‍ക്ക് ഇന്ന് പാരിസില്‍ കൊടിയിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ സമാപനച്ചടങ്ങുകള്‍ ആരംഭിക്കും. ഒളിംപിക്‌സിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസില്‍ നിന്ന് ഇന്ത്യ നേടിയെടുത്തത്. ഇന്നത്തെ ഒളിംപിക്‌സ് സമാപന ചടങ്ങ് രണ്ടര മണിക്കൂറോളം നീളുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമാപന മാര്‍ച്ച് പാസ്റ്റില്‍, ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷും, ഇരട്ടവെങ്കലം നേടി പാരിസില്‍ ഇന്ത്യയുടെ അഭിമാനമായ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തും. 2028ല്‍ യുഎസ് നഗരമായ ലോസ് ആഞ്ചലസാണ് അടുത്ത ഒളിംപിക്‌സിനു വേദിയാവുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ്ണവില കേട്ട് ഞെട്ടാൻ വരട്ടെ! വില കത്തിക്കയറുമ്പോഴും ദുബൈയിൽ കച്ചവടം പൊടിപൊടിക്കുന്നതിന് പിന്നിലെ കാരണമിത്

uae
  •  2 minutes ago
No Image

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും: ആദ്യഘട്ടത്തില്‍ 178 വീടുകള്‍

Kerala
  •  4 minutes ago
No Image

ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

uae
  •  30 minutes ago
No Image

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

latest
  •  31 minutes ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  an hour ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  an hour ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  2 hours ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  3 hours ago