HOME
DETAILS

വൈകാതെ 'സുഹൈൽ' നക്ഷത്രമുദിക്കും; താപനില താഴ്ന്നുതുടങ്ങും

  
August 13, 2024 | 2:07 PM

Soon Suhail will become a star The temperature will start dropping

ദുബൈ:​ഗൾഫ് രാ​ജ്യങ്ങളിലെ  കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന 'സുഹൈൽ' നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻ്റെ ചിഹ്നമായാണ് 'സുഹൈൽ' നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും.

ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ 'സു ഹ‌രിയ' എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള കാലമാണിത്. 

പിന്നീട് ഒക്ടോബർ പകുതി മുതലാണ് കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുന്നത്. സുഹൈലിന്റെ്റെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേഷമാണ് ശൈത്യകാലം ആരംഭിക്കുന്നത്.സുഹൈലിൻ്റെ വരവ് ഇന്ത്യൻ മൺസൂൺ ദുർബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നതിൻ്റെ സൂചന കൂടിയാണ്. ഇക്കാലയളവിൽ ഈർപ്പം വർധിക്കുന്നത് മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ഇത് പ്രത്യേകിച്ച് ഒമാനിലെയും യു.എ. ഇയിലെയും ഹജർ പർവതനിര കളുടെ കിഴക്കൻ ചരിവുകളിൽ ചെറിയ മഴക്ക് കാരണമാകാറുമുണ്ട്. 'യമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.

"Suhail Star Heralds Cooler Weather as Temperatures Begin to Drop"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  2 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  2 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  2 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago