HOME
DETAILS

'തെരഞ്ഞെടുപ്പ് ജയിക്കാന്‍ സി.പി.എം നേതൃത്വം ഏതറ്റംവരെയും പോകും; നേതാക്കളുടെ തെറ്റിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യണം' കാഫിര്‍ റിപ്പോര്‍ട്ടില്‍ ഷാഫി

  
Web Desk
August 14 2024 | 04:08 AM

Shafi Parambil Reacts to Police Report on Kafir Controversy 12Accuses CPM Activists

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് വടകര മണ്ഡലത്തിലുണ്ടായ കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെ സത്യം പുറത്തു വന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  സത്യം തെളിയുന്നതില്‍ സന്തോഷമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ അടിമുടി സി.പി.എം പ്രവര്‍ത്തകരാണ്. സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയാറാകണം. സ്‌ക്രീന്‍ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും ഷാഫി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റംവരെയും പോകുന്നതാണ് സി.പിഎമ്മിന്റെ രീതിയെന്ന് പറഞ്ഞ ഷാഫി പ്രമുഖ നേതാക്കള്‍ വരെ സ്‌ക്രീന്‍ഷോട്ട് തനിക്കെതിരെ പ്രചാരണായുധമാക്കിയെന്നും കുറ്റപ്പെടുത്തി. എന്തുകൊണ്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സ്ലോ മോഷനിലാണ് പൊലിസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍' പ്രയോഗം ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടതു സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലിസ് ഹൈക്കോടതിയില്‍വടകര പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണെന്നും പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു. 

വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏപ്രില്‍ 25ന് 2.34നാണ് 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ അമല്‍റാം എന്ന സി.പി.എം പ്രവര്‍ത്തകന്‍ ഇതു പോസ്റ്റ് ചെയ്തത്. 2.13ന് 'റെഡ് എന്‍കൗണ്ടര്‍' എന്ന മറ്റൊരു സി.പി.എം അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം പ്രവര്‍ത്തകനായ റിബേഷ് പോസ്റ്റ് ചെയ്ത സന്ദേശം അമല്‍റാം ഷെയര്‍ ചെയ്യുകയായിരുന്നു. 

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. എന്നാല്‍ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെപ്പറ്റി പറയാന്‍ ആദ്യം പോസ്റ്റ് ചെയ്ത റിബീഷ് തയാറായില്ല എന്നാണു പൊലിസ് റിപ്പോര്‍ട്ടിലുള്ളത്. റിബീഷിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിബീഷിനെയും ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നാണ് ഇതു കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.

എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി തിരുവള്ളൂരിലെ പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഖാസിമിനെതിരേ വടകര പൊലിസ് സ്റ്റേഷനില്‍ സി.പി.എം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഖാസിം നിരപരാധിയാണെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഖാസിം നല്‍കിയ ഹരജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

 

 During the Lok Sabha elections, the Kafir controversy in Vadakara has led to significant developments. Shafi Parambil has responded to the police report submitted to the High Court

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  3 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  3 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  3 days ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  3 days ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  3 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  3 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  3 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  3 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  3 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  3 days ago