വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ
വർക്കല: തിരുവനന്തപുരം വർക്കലയിൽ വീട്ടിൽ അതിക്രമിച്ചു കയറി അമ്മയ്ക്കും മകനും നേരെ ക്രൂരമായ ആക്രമണം നടത്തിയ കേസിൽ രണ്ട് സഹോദരങ്ങളെ വർക്കല പൊലിസ് അറസ്റ്റ് ചെയ്തു. വർക്കല തെറ്റിക്കുളം സ്വദേശികളായ അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് പിടിയിലായത്.
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സംഭവം. ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളമുണ്ടാക്കിയത് ശശികലയും മകനും ചേർന്ന് പൊലിസിനെ വിളിച്ച് അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ആക്രമണത്തിനിരയായ ശശികല പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് എന്നതും ശ്രദ്ധേയമാണ്. പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Two siblings were arrested in Varkala, Kerala, for allegedly breaking into a house and attacking a mother and her son.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."