HOME
DETAILS

സബീന ദുരന്തഭൂമിയിൽ പറന്നിറങ്ങിയ 'മാലാഖ'

  
നിസാം കെ. അബ്ദുല്ല
August 19 2024 | 00:08 AM

 Nurse Honored with Kalpana Chawla Award for Courageous Landslide Rescue

കൽപ്പറ്റ: മനുഷ്യരിൽ സങ്കടക്കടൽ തീർത്ത ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ 'മാലാഖ', സബീനയെന്ന പാലിയേറ്റീവ് കെയർ നഴ്‌സ് ജീവിക്കാനുള്ള കരുത്തുപകർന്നത് നിരവധിപേർക്ക്. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിക്കിടന്ന നൂറിലധികം മനുഷ്യർക്ക് അവർ പ്രതീക്ഷയുടെ വെളിച്ചമായി. ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനം ചൂരൽമല പാലത്തിനിപ്പുറം പുരോഗമിക്കവെ 12.30ഓടെ എൻ.ഡി.ആർ.എഫ് സംഘം പുഴയ്ക്ക് കുറുകെ വടം വലിച്ചുകെട്ടി. വടത്തിലൂടെ ആളുകളെ ഇക്കരെയെത്തിക്കുകയായിരുന്നു ലക്ഷ്യം.

Screenshot 2024-08-19 062707.png

ഒരാളെ ഇക്കരെയെത്തിക്കാൻ 20 മിനുട്ടോളം സമയമെടുത്തു. അക്കരെ കുടുങ്ങിയവർ ഭൂരിഭാഗവും അടിയന്തര ശുശ്രൂഷ വേണ്ടവരായിരുന്നു. ഇതോടെ മെഡിക്കൽ സംഘത്തെ അങ്ങോട്ടേക്ക് അയക്കാമെന്നായി അധികൃതർ. തുടർന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ വിഷയം ധരിപ്പിച്ചു. നീലഗിരിയിൽ ജീവകാരുണ്യമേഖലയിൽ മികവോടെ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ അംഗങ്ങൾ ദൗത്യം ഏറ്റെടുക്കാൻ തയാറായി രംഗത്തുവന്നു. അവിടെ പാലിയേറ്റീവ് നഴ്‌സായി പ്രവർത്തിക്കുന്ന സബീന, ജനറൽ സെക്രട്ടറി നൗഫൽ പതാരി, സുൽത്താൻ ബത്തേരി പൂക്കോയ തങ്ങൾ ഹോസ്‌പൈസ് കോഡിനേറ്റർ സമദ് കണ്ണിയൻ, നഴ്‌സ് സിബി എന്നിവർ ജീവനിൽ ഭയപ്പെടാതെ വടത്തിലൂടെ അക്കരെയെത്തി. പ്രഥമ ശുശ്രൂഷക്കുള്ള സാമഗ്രികളുമായി എത്തിയ ഇവർ ഭീതിയിലാണ്ടുപോയ മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചമായി. വൈകിട്ട് 7.45ഓടെയാണ് ഇവർ ദൗത്യം പൂർത്തീകരിച്ച് മടങ്ങിയത്. സബീന വടത്തിലൂടെ പോകുന്ന ദൃശ്യം നൗഫൽ മൊബൈലിൽ പകർത്തിയിരുന്നു.

ഇത് പിന്നീട് ദുരന്തസ്ഥലത്തുള്ള തമിഴ് ചാനൽ പ്രവർത്തകർ വാങ്ങി സംപ്രേഷണം ചെയ്തു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട തമിഴ്‌നാട് സാമൂഹികനീതി വകുപ്പ് വിഷയം നീലഗിരി ജില്ലാ ഉദ്യോഗസ്ഥരെ അറിയിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പിന്നാലെ തമിഴ്‌നാട് സർക്കാർ മികച്ച ആതുരസേവകർക്ക് നൽകുന്ന കൽപന ചൗള പുരസ്‌കാരം സബീനക്ക് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ പുരസ്‌കാരം സമ്മാനിച്ചു. നാട് വിറങ്ങലിച്ചുനിന്നപ്പോൾ കരുതലായതിന് നന്ദിയും പറഞ്ഞു.

 30ന് രാവിലെ 6.30ഓടെയാണ് സബീന വയനാട്ടിലെ ദുരന്തം അറിയുന്നത്. പന്തല്ലൂർ യൂനിറ്റിലെ ബിന്ദു, സിന്ധ്യ എന്നീ നഴ്‌സുമാരുമായി നൗഫൽ പതാരി ചൂരൽമലയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഗൂഡല്ലൂർ യൂനിറ്റിനെക്കൂടി അറിയിക്കുന്നത്. പിന്നാലെ ഗൂഡല്ലൂർ യൂനിറ്റിലെ അംഗങ്ങളും പുറപ്പെട്ടു. ഗൂഡല്ലൂർ ചവിടിപ്പേട്ട സ്വദേശിനിയാണ് സബീന. പള്ളിക്കൽ ആലി-സബീന ദമ്പതികളുടെ മകളാണ്. മകൾ: ഷിഫ്‌ന.

Sabeena, a palliative care nurse, saved lives during the Wayanad landslide, crossing a river to aid victims. Her bravery earned her the Kalpana Chawla Award, presented by Tamil Nadu CM Stalin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago