റൂവി മലയാളി അസോസിയേഷൻ ഫാമി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു
മസ്കത്ത് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി മുഖ്യാഥിതിയായി പങ്കെടുത്തു .ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉൽഘാടനം ചെയ്തു. നീതു ജിതിൻ റിപ്പോർട്ട് അവതരിപ്പിച്ചു .അൽ മാസ്സ് ഗോൾഡ് എം ഡി സുരേന്ദ്രൻ വേലായുധൻ ,എവറസ്റ്റ് ഇന്റർനാഷണൽ കമ്പനി എം ഡി സുരേഷ് ബാലകൃഷ്ണൻ ഷാജഹാൻ ,സുജിത് സുഗുണൻ ,ആഷിഖ് ,ഷൈജു ,സച്ചിൻ ,സുഹൈൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഡോക്ടർ താലിം അൽ ബലൂഷിയെ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ ആദരിച്ചു .ആർ എം എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കേരളീയ നടൻ കലാരൂപങ്ങളും ,ഡാൻസ് ,പാട്ട് ,കഥ പറയൽ ,ഫാഷൻ ഷോ ,ഗെയിംസ് ,ഗാനമേള ,മിമിക്രി ,മെന്റലിസം ഷോ എന്നിവയും അരങ്ങേറി .എസ് എസ് എൽ സി പരീക്ഷക്ക് ക്ക് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഡോക്ടർ താലിം അൽ ബലൂഷി മൊമെന്റോ കൊടുത്തു ആദരിച്ചു .സന്തോഷ് സ്വാഗതവും ആർ എം എ വനിത വിങ് കൺവീനർ ബിൻസി സിജോയ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."