നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോഴാണ് മാറ്റേണ്ടത്? ഉറപ്പായും അറിഞ്ഞിരിക്കണം ഇക്കാര്യം...
ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ടൂത്ത് ബ്രഷിന് നിര്‍ണായക പങ്കുണ്ട്. രണ്ട് നേരവും പല്ലു തേക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോഴൊക്കെയാണ് മാറ്റേണ്ടതെന്ന് അറിയാമോ?
പലരും ടൂത്ത്ബ്രഷിന്റെ നാരുകള്‍ വളഞ്ഞ് വികൃതമാകുമ്പോഴാണ് പുതിയ ബ്രഷ് വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. ബ്രഷുകള്‍ ഇത്തരത്തിലാവുമ്പോള്‍ ഇത് പല്ലുകളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്ബ്രഷിന്റെ ശേഷിയെ കാര്യമായി ബാധിക്കുന്നു. അധികം പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം വായില്‍ അണുക്കള്‍ പെരുകി അണുബാധയിലേക്കും മറ്റ് ദന്താരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതിനും കാരണമാകും.
മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റേണ്ടതായിട്ടുണ്ട്. നാരുകള്‍ വളയാന്‍ തുടങ്ങുമ്പോള്‍ തന്നെ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. അതേപോലെതന്നെ ജലദോഷം, പനി, വൈറല്‍ അണുബാധ പോലുള്ള പകര്‍ച്ചവ്യാധികള്‍ വന്നുപോയതിന് ശേഷവും നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റേണ്ടതുണ്ട്. കാരണം ടൂത്ത്ബ്രഷില്‍ ബാക്ടീരിയകളും വൈറസുകളും നീണ്ടുനില്‍ക്കും. ഇത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമായേക്കാം. കൂടാതെ ഓറല്‍ സര്‍ജറി, റൂട്ട് കനാല്‍ തെറാപ്പി, അല്ലെങ്കില്‍ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത്ബ്രഷ് മാറ്റേണ്ടത് വളരെ പ്രധാനമാണ്.
മുതിര്‍ന്നവരുടേത് പോലെ കുട്ടികളുടെ ടൂത്ത് ബ്രഷ് 20-30 ദിവസത്തിനുള്ളില്‍ മാറ്റേണ്ടതാണ്. ഇവര്‍ക്ക് പ്രത്യേകം ബ്രഷുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് അമ്മയുടെ കൈയ്യില്‍ ഘടിപ്പിക്കാവുന്ന വിരല്‍ ബ്രഷുകള്‍ ഉപയോഗിക്കാം.
നിങ്ങളുടെ ടൂത്ത് ബ്രഷ് ഒരിക്കലും ടോയ്ലറ്റില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഉപയോഗശേഷം നന്നായി കഴുകി വെള്ളം കുടഞ്ഞ് ഹോള്‍ഡറിലോ കപ്പിലോ നിവര്‍ത്തി വെക്കാന്‍ ശ്രദ്ധിക്കണം. പരന്ന പ്രതലത്തില്‍ വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."