നടന്‍ വിനായകന്‍ പൊലിസ് കസ്റ്റഡിയില്‍
ഹൈദരാബാദ്: നടന്‍ വിനായകന്‍ പൊലിസ് കസ്റ്റഡിയില്‍. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
വിനായകന്‍ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്‌ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദിച്ചത് എന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം പറഞ്ഞു.
actor vinayakan in police custody
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."