HOME
DETAILS

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

ADVERTISEMENT
  
Web Desk
September 10 2024 | 06:09 AM

 Israeli Airstrike on Khan Yunis Refugee Camp Kills 40 Injures 60 in Gaza

ഫലസ്തീന്‍ ഒരു ഇസ്‌റാഈലിന്റെ ഒരു കൂട്ടക്കൊലക്കു കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഫലസ്തീന്റെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയായ ഖാന്‍ യൂനിസിലെ അല്‍മവാസി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.  60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സി ചൊവ്വാഴ്ച അറിയിക്കുന്നു. യുണ്ടായ ആക്രമണത്തില്‍ അല്‍മവാസി മേഖലയിലെ 20 ടെന്റുകളാണ് തകര്‍ന്നത്. 

യു.എസ് നല്‍കിയ അതിതീവ്ര ബോംബുകളായ MK84 ആണ് അല്‍ മവാസിയില്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 900 പൗണ്ട് സ്‌ഫോടക വസ്തുക്കളുള്ള 2,000 ബോംബുകള്‍ IOF ഇവിടെ ഉപയോഗിച്ചു. 70ലധികം രക്തസാക്ഷികള്‍ക്ക് കാരണമായ 2024 ജൂലൈയിലെ മാവാസി കൂട്ടക്കൊലയിലും ഉപയോഗിച്ച അതേ ബോംബുകളാണിത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കാന്‍ ആയുധങ്ങളും നല്‍കുന്നത്. 

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്‌റാഈല്‍ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചതാണ് ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശം. ഇവിടെയാണിപ്പോള്‍ കനത്ത ആക്രമണം നടന്നിരിക്കുന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ അവിടെ അഭയം തേടിയിരുന്നതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. ക്യാംപിമ്പില്‍ ഉള്ളവര്‍ക്ക് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. 

കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണമാണ് മരിച്ചവരുടെ കണക്കായി പുറത്തു വന്നിരിക്കുന്നത്. വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുത്തുന്നതാണ് ഈ ബോംബ്. അതുകൊണ്ട് തന്നെ ഇനിയുമെത്രപേര്‍ മണ്ണിനടിയിലുണ്ടാവുമെന്ന് അറിയില്ല. ഉപകരണങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുകയാണ്. വെറും കൈകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മനുഷ്യരെ പുറത്തെടുക്കുന്നത്. 

20 മുതല്‍ 40 വരെ കൂടാരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബാസല്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോംബാക്രമണത്തില്‍ ചില കുടുംബങ്ങള്‍ പൂര്‍ണമായും മണലിനടിയില്‍ അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  12 hours ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  12 hours ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  12 hours ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  13 hours ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  13 hours ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  13 hours ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  13 hours ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  16 hours ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  17 hours ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  a day ago